കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന കാന്റീന് ലൈസൻസില്ല! അടച്ചുപൂട്ടി

0
170

കാസര്‍കോട്: ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാന്‍റീന്‍ അടച്ച് പൂട്ടി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനാലാണ് നടപടി. കാസര്‍കോട് നഗരസഭയിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി. ജനറല്‍ ആശുപത്രിയിലെ കാന്‍റീന്‍, ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ച് പൂട്ടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

കറന്തക്കാട് സ്വദേശിയാണ് കാന്‍റീന്‍ നടത്തിപ്പുകാരന്‍. ഇയാൾ നഗരസഭയിൽ ലൈസന്‍സിനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ രേഖകളില്‍ പ്രസവ വാര്‍ഡ് ആയതിനാല്‍ കെട്ടിടത്തിൽ ക്യാന്റീന് പ്രവർത്തിക്കാൻ അനുമതി നല്‍കാനാവില്ലെന്ന് നഗരസഭ അറിയിക്കുകയായിരുന്നു. വൃത്തിഹീനമായ അന്തരീക്ഷമോ മറ്റ് സാഹചര്യങ്ങളോ കാന്‍റീനില്‍ ഇല്ലെന്ന് നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.

കെട്ടിടം തരംമാറ്റി ആവശ്യമായ നികുതി അടച്ചാൽ മാത്രമേ ഇനി നഗരസഭയുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാവൂ. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ലൈസന്‍സും എടുക്കണം. അതിന് ശേഷം പരിശോധന നടത്തി ലൈസന്‍സ് നൽകാനാകുമെന്ന് നഗസരഭാ അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here