ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര; സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ഇന്ത്യന്‍ ടീമില്‍, ജഡേജ തിരിച്ചെത്തി

0
385

മുംബൈ: അടുത്തമാസം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടി20 ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിംഗ് തുടരുന്ന സൂര്യകുമാര്‍ യാദവ് ആണ് ടെസ്റ്റ് ടീമിലെ പുതുമുഖം. ടി20 ലോകകപ്പിന് മുമ്പ് പരിക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ജസ്പ്രീത് ബുമ്ര ടീമിലില്ല.

രോഹിത് ശര്‍മ നായകനാകുന്ന ടീമില്‍ ഇഷാന്‍ കിഷനും കെ എസ് ഭരതുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ സ്പിന്നര്‍മാരായി ടീമിലെത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്ഘട്ട്, മുഹമ്മദ് ഷമി എന്നിവരാണ് പേസര്‍മാര്‍.

രോഹിത് ശര്‍മക്ക് പുറമെ കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ബാറ്റര്‍മാരായി ടീമിലുള്ളത്. അടുത്ത മാസം ഒമ്പതിന് നാഗ്പൂരിലാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 17ന് ഡല്‍ഹിയില്‍ തുടങ്ങും. ആദ്യ രണ്ട് ടെസ്റ്റിനുശേഷം പരിക്കില്‍ നിന്ന് മോചിതനായി ബുമ്ര തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: Rohit Sharma (C), KL Rahul (vc), Shubman Gill, C Pujara, V Kohli, S Iyer, KS Bharat (wk), Ishan Kishan (wk), R Ashwin, Axar Patel, Kuldeep Yadav, Ravindra Jadeja, Mohd. Shami, Mohd. Siraj, Umesh Yadav, Jaydev Unadkat, Suryakumar Yadav.

LEAVE A REPLY

Please enter your comment!
Please enter your name here