“മതം പാരമ്പര്യമാണ്” എസ്.വൈ.എസ് കുമ്പോൽ സർക്കിൾ ആദർശ സമ്മേളനം ജനുവരി 5ന് ,വഹാബ് സഖാഫി സംബനന്ധിക്കും

0
258

കുമ്പള : “മതം പാരമ്പര്യമാണ്” എന്ന ശീർശകത്തിൽ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന ആദർശ ക്യാമ്പയിന്റെ ഭാഗമായി കുമ്പോൽ സർക്കിൾ കമ്മിറ്റി സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം ജനുവരി 5ന് രാത്രി 8 മണിക്ക് കുമ്പോൽ പി.എ ഉസ്താദ് നഗർ ആരിക്കാടി കുന്നിലിൽ നടക്കും.

വൈകിട്ട് 5 മണിക്ക് സ്വാഗത സംഘം ചെയർമാൻ അഷ്‌റഫ് സഅദി ആരിക്കാടി പതാക ഉയർത്തും.രാത്രി 8 മണിക്ക് മഹ്ളറത്തുൽ ബദ്‌രിയ്യ നടക്കും.തുടർന്ന് എസ്.വൈ.എസ് കുമ്പള സോൺ പ്രസിഡന്റ് സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ ഉത്ഘാടനം ചെയ്യും.പ്രമുഖപ്രഭാഷകൻ വഹാബ് സഖാഫി മുഖ്യ പ്രഭാഷണം നടത്തും. കുമ്പള സോൺ സെക്രട്ടറി ഹനീഫ് സഅദി കുമ്പോൽ അധ്യക്ഷത വഹിക്കും. എസ്.എം.എ സംസ്ഥാന സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ,ജില്ലാ സെക്രട്ടറി വൈ.എം അബ്ദുൽ റഹ്മാൻ അഹ്‌സനി ,കേരള മുസ്ലിം ജമാഅത്ത് കുമ്പള സോൺ പ്രസിഡന്റ് അബ്ദുൽ ഖാദിർ സഖാഫി
മൊഗ്രാൽ ,ജന.സെക്രട്ടറി ഇബ്രാഹിം സഖാഫി കർണൂർ , എസ്.വൈ.എസ് ജില്ലാ ഫിനാൻസ് സെക്രട്ടറി അബ്ദുൽ കരീം മാസ്റ്റർ ദർബാർ കട്ട , സെക്രട്ടറി മൂസ സഖാഫി കളത്തൂർ ,കുമ്പള സോൺ സെക്രട്ടറി അബ്ദുസ്സലാം സഖാഫി പാടലടക്ക,എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി മൻഷാദ് അഹ്‌സനി, കുമ്പള ഡിവിഷൻ പ്രസിഡന്റ് മിഖദാദ് ഹിമമി തുടങ്ങിയ പ്രാസ്ഥാനിക നേതാക്കൾ സംബന്ധിക്കും.
സംസ്ഥാനത്തെ 600 കേന്ദ്രങ്ങളിൽ നടക്കുന്ന ആദർശ സമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

അഹ്ലുസ്സുന്നയാണ് യഥാത്ഥ ഇസ്ലാം . പ്രവാചകർ(സ്വ)പഠിപ്പിച്ചു തന്നതും അറ്റുപോകാത്ത കണ്ണികളിലൂടെ കൈമാറി വന്നതുമായ ആചാരങ്ങളും അനുഷ്ടാനങ്ങളുമാണ് ഇസ്ലാമിന് വഴി കാണിക്കുന്നത്.പണ്ഡിതന്മാർ നേതൃ സ്ഥാനത്തുണ്ടായിരുന്ന സൂഫി സരണിയാണ് യഥാർത്ഥ ഇസ്ലാം പ്രകാശിപ്പിച്ചത്.അതിൽ നിന്ന് വിഭിന്നമായ ആശയാദർശങ്ങൾ ഏതെല്ലാം കോണിൽ നിന്നും ഉയർന്നു വന്നു,അവരെല്ലാം ഇസ്ലാമിനെ പ്രധിരോധത്തിലാക്കുകയാണ് ചെയ്തത് . തീവ്രവാദത്തിന്റയും മത നിഷേധത്തിന്റയും പേരിൽ ഇസ്ലാമിനെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചവർക്കെല്ലാം ഊർജ്ജം പകർന്നത് ഇത്തരത്തിലുള്ള നവീന ചിന്താഗതികളാണ് .അതിനാൽ എസ്.വൈ.എസിന്റെ എക്കാലത്തെയും ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇസ്മാമിന്റെ യഥാർത്ഥ ആദർശങ്ങളെ സമൂഹത്തിൽ നില നിർത്തുക എന്നത് .ആ ലക്ഷ്യം മുന്നിൽ വെച്ചാണ് സംഘടന ആദർശ ക്യാമ്പയിൻ ആചരിക്കുന്നത്.

അഷ്‌റഫ് സഅദി ആരിക്കാടി(സ്വാഗത സംഘം ചെയർമാൻ)
അശ്റഫ് സഖാഫി ഉളുവാർ(പ്രസിഡന്റ് കുമ്പോൽ സർക്കിൾ എസ്.വൈ.എസ്)
മുഹമ്മദ് കുഞ്ഞി ഉളുവാർ (ജന.സെക്രട്ടറി കുമ്പോൽ സർക്കിൾ എസ്.വൈ.എസ്)
അബ്ബാസ് സൂപ്പി(ട്രഷർ സ്വാഗത സംഘം)
മുത്തലിബ് ബന്നംകുളം(വൈ.ചെയർമാൻ സ്വാഗത സംഘം)

LEAVE A REPLY

Please enter your comment!
Please enter your name here