വീട്ടിൽ ആയുധം സൂക്ഷിക്കുന്നത് കുറ്റമല്ല; ഹിന്ദു സ്ത്രീകളുടെ സംരക്ഷണത്തിനായി വാളുകൾ കരുതണം-പ്രമോദ് മുത്തലിക്

0
207

ബംഗളൂരു: വീട്ടിനകത്ത് വാളുകൾ സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ശ്രീരാമ സേന തലവൻ പ്രമോദ് മുത്തലിക്. ഹിന്ദു സ്ത്രീകളുടെ സംരക്ഷണത്തിനായി എല്ലാ ഹിന്ദു വീടുകളിലും ആയുധങ്ങൾ കരുതണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്നലെ കലബുറഗിയിൽ നടന്ന ഹിന്ദു മതനേതാക്കളുടെ സംഗമത്തിലായിരുന്നു പ്രമോദ് മുത്തലികിന്റെ വിവാദ പരാമർശങ്ങൾ.

ഹിന്ദുക്കൾ മുൻപും ആയുധങ്ങളെ പൂജിക്കുന്നതാണ്. ഇപ്പോൾ നമ്മൾ പേനയെയും പുസ്തകങ്ങളെയും വാഹനങ്ങളെയുമെല്ലാം പൂജിക്കുന്നു. പൊലീസുകാരും അവരുടെ തോക്കുകളെയാണ് രേഖകളെയൊന്നുമല്ല പൂജിക്കുന്നത്. ആയുധങ്ങൾ വീട്ടിൽ സൂക്ഷിക്കുകയും പൂജിക്കുകയും വേണം-പ്രമോദ് മുത്തലിക് ആഹ്വാനം ചെയ്തു.

വീട്ടിലൊരു ആയുധം വയ്ക്കുന്നത് കുറ്റകൃത്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ ആയുധമുണ്ടെങ്കിൽ ആരും ഹിന്ദു സ്ത്രീകളെ ചൂഷണം ചെയ്യാൻ ധൈര്യപ്പെടില്ല. മറ്റുള്ളവരെ ആക്രമിക്കാനല്ല വാളുകൾ സൂക്ഷിക്കേണ്ടത്. മതത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷയ്ക്കു വേണ്ടിയാണതെന്നും പ്രസംഗത്തിൽ മുത്തലിക് കൂട്ടിച്ചേർത്തു.

വീട്ടിൽ ആയുധം വയ്ക്കുന്നത് പൊലീസുകാർ ചോദ്യംചെയ്യാൻ വന്നാൽ കാളി, ദുർഗ, ഹനുമാൻ, ശ്രീരാമൻ എന്നിവർക്കെതിരെയെല്ലാം കേസു കൊടുക്കാൻ പറയണമെന്നും അദ്ദേഹം പരിഹസിച്ചു. സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിലാണ് പ്രമോദ് മുത്തലികിന്റെ വിവാദ പരാമർശങ്ങളെന്ന് ‘ഡെക്കാൻ ഹെറാൾഡ്’ റിപ്പോർട്ട് ചെയ്തു. പ്രസംഗത്തിന്റെ വിഡിയോ ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here