ഡല്‍ഹിക്ക് സമാനമായ സംഭവം നോയിഡയിലും, ബൈക്കില്‍ കാര്‍ ഇടിച്ചു; യുവാവിനെ 500 മീറ്റര്‍ വലിച്ചിഴച്ചു, ദാരുണാന്ത്യം

0
206

ലക്‌നൗ: ഡല്‍ഹി സംഭവത്തിന് സമാനമായ കേസ് ഉത്തര്‍പ്രദേശിലെ നോയിഡയിലും. ബൈക്കില്‍ കാര്‍ ഇടിച്ച് അരകിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരനായ ഡെലിവറി ഏജന്റ് മരിച്ചു.

നോയിഡ സെക്ടര്‍ 14ല്‍ മേല്‍പ്പാലത്തിന് സമീപമാണ് അപകടം.പുതുവത്സര രാത്രിയില്‍ ഭക്ഷണം ഡെലിവറി ചെയ്യാന്‍ പുറത്തിറങ്ങിയ സമയത്താണ് അപകടം ഉണ്ടായത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയിലെ ജീവനക്കാരനായ കൗശല്‍ ആണ് മരിച്ചത്.

കൗശല്‍ ഓടിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. കൗശലിനെ 500 മീറ്ററോളം ദൂരം വലിച്ചിഴച്ച ശേഷമാണ് കാര്‍ നിര്‍ത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തിന് പിന്നാലെ കാര്‍ ഡ്രൈവര്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് ഏറെനേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ, കൗശലിനെ സഹോദരന്‍ അമിത് വിളിച്ചു. ഫോണ്‍ എടുത്ത വഴിയാത്രക്കാരനാണ് സംഭവം അറിയിച്ചത്. സഹോദരന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഡല്‍ഹിയില്‍ അഞ്ജലിയെ കാറില്‍ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് നോയിഡയിലും സമാനമായ സംഭവം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here