‘വീട്ടില്‍ കയറി വെട്ടും’; സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് നേരെ സസ്പെന്‍ഷനിലായ എഎസ്‌ഐയുടെ കൊലവിളി

0
157

സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ സസ്പെന്‍ഷനിലായ എഎസ്‌ഐയുടെ വധഭീഷണി. ഗുണ്ടാ മണല്‍ മാഫിയാ ബന്ധത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായ മംഗലപുരം എഎസ്ഐ ജയനാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ ഫോണ്‍ വിളിച്ച് വധഭീഷണി മുഴക്കിയത്. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ തെറി വിളിച്ച ജയന്‍ വീട്ടില്‍ കയറി വെട്ടുമെന്നും ഭീഷണിമുഴക്കി.

സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് സസ്പെന്‍ഷന്‍ ലഭിച്ചതെന്ന് ആരോപിച്ചായിരുന്നു ജയന്റെ വധഭീഷണി. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കി.

ഗുണ്ടാ മണല്‍ മാഫിയാ ബന്ധം വ്യക്തമായതിന് പിന്നാലെ മംഗലപുരം സ്റ്റേഷനില്‍ കൂട്ട സ്ഥലം മാറ്റം നടത്തിയിരുന്നു. അഞ്ച് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്ത റൂറല്‍ എസ് പി ഡി ശില്‍പ 24 പൊലീസുകാരെ സ്ഥലം മാറ്റി.

ഗാപകുമാര്‍, അനൂപ് കുമാര്‍, ജയന്‍, കുമാര്‍, സുധി കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് 24 പേരെയും മാറ്റിയത്. പകരം മറ്റ് സ്റ്റേഷനിലെ 29 പൊലീസുകാരെ മംഗലപുരം സ്റ്റേഷനിലേക്കും മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here