‘ഇങ്ങനെ ചെയ്യാൻ പൊറോട്ട എന്ത് തെറ്റ് ചെയ്തു?’; രസകരമായ വീഡിയോ…

0
515

ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കണ്ടുപോകുന്നു. ഇതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കാണെങ്കില്‍ കാഴ്ചക്കാരേറെയാണ്. പുതിയ രുചികളെ പരിചയപ്പെടുത്തുന്ന, നമ്മളറിയാത്ത ഭക്ഷണസംസ്കാരങ്ങളെ പരിചയപ്പെടുത്തുന്ന നിരവധി വീഡിയോകള്‍ ഈ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് കാണാൻ സാധിക്കും.

പലപ്പോഴും നമ്മളില്‍ ഒരുപാട് കൗതുകമുണര്‍ത്തുന്ന ദൃശ്യങ്ങളും ഇങ്ങനെ കാണാം. സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്.

പൊറോട്ട, നമുക്കറിയാം മലയാളികളുടെയെല്ലാം ഇഷ്ടവിഭവമാണ്. മലയാളികളുടെ മാത്രമല്ല, ഇന്ത്യയിലൊട്ടാകെ പൊറോട്ടയ്ക്ക് ആരാധകരുണ്ട്. പക്ഷേ പലയിടങ്ങളിലും പൊറോട്ട തയ്യാറാക്കുന്നതിന്‍റെ രീതികള്‍ വ്യത്യസ്തമാണ്. ആട്ട കൊണ്ടും മൈദ കൊണ്ടും പൊറോട്ട തയ്യാറാക്കാറുണ്ട്. ചിലര്‍ പൊറോട്ട മാവില്‍ മുട്ട വരെ ചേര്‍ക്കാറുണ്ട്. അതുപോലെ എണ്ണയും നെയ്യും ചേര്‍ക്കാറുണ്ട്.

എങ്ങനെയാണെങ്കിലും പൊറോട്ട തയ്യാറാക്കുമ്പോള്‍ അതിന്‍റെ മാവിന്‍റെ പരുവവും അത് അടിച്ച് പരത്തുന്നതിന്‍റെ വൈദഗ്ധ്യവുമെല്ലാമാണ് ഇതിന്‍റെ രുചിയെ വലിയൊരു അളവ് വരെ സ്വാധീനിക്കുന്നത്. അതിനാലാണ് പ്രൊഫഷണലി തന്നെ പൊറോട്ട തയ്യാറാക്കാൻ അറിയാവുന്നവരെ മാത്രം റെസ്റ്റോറന്‍റുകള്‍ തെരഞ്ഞെടുക്കുന്നത്.

തട്ടുകടകളിലാണെങ്കില്‍ പൊറോട്ട തയ്യാറാക്കുന്നത് ലൈവായി തന്നെ നമുക്ക് കാണാൻ സാധിക്കും. ഇത് പല കടകളിലും പല രീതിയില്‍ ആണ് ചെയ്യുക. എന്തായാലും ഇത് കണ്ടുനില്‍ക്കാൻ കൗതുകം തന്നെയാണ്.

ഇപ്പോഴിതാ ഒരു തട്ടുകടയില്‍ രസകരമായ രീതിയില്‍ പൊറോട്ട തയ്യാറാക്കുന്നതിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. പൊറോട്ട പാകമായതിന് ശേഷം ഇത് നന്നായി കശക്കിയെടുക്കുമ്പോഴാണ് ഇതിലുള്ള ഞൊറിവുകളെല്ലാം പുറത്തുവരുന്നതും പൊറോട്ട മൃദുവായി കിട്ടുന്നതും.

ഇദ്ദേഹം സര്‍വ ശക്തിയുമെടുത്താണ് ഇത് ചെയ്യുന്നത്. സാധാരണഗതിയില്‍ നമ്മള്‍ കാണുന്ന വലുപ്പത്തിലുള്ള പൊറോട്ടയല്ല ഇത്. വളരെ വലുതാണ്. ഇതിനെ ശക്തിയോടെ കശക്കിയെടുക്കുമ്പോള്‍ വളരെ മൃദുവായി കിട്ടും. എന്നാല്‍ ഇദ്ദേഹമിത് ചെയ്യുന്നത് കാണുമ്പോള്‍ പൊറോട്ടയോട് സഹതാപം തോന്നുന്നുവെന്നും, പൊറോട്ട എന്ത് തെറ്റ് ചെയ്തിട്ടാണ് ഇദ്ദേഹമിങ്ങനെ ചെയ്യുന്നതെന്ന് തോന്നുന്നുവെന്നുമെല്ലാം വീഡിയോ കണ്ടവര്‍ രസകരമായി കമന്‍റ് ചെയ്തിരിക്കുന്നു.

ഇങ്ങനെയൊരു സംഭവം ആദ്യമായി കാണുകയാണെന്ന് തന്നെയാണ് വീഡിയോ കണ്ട അധികപേരും പറയുന്നത്. രസകരമായ വീഡിയോ കണ്ടുനോക്കൂ…

 

LEAVE A REPLY

Please enter your comment!
Please enter your name here