ഞാന്‍ സെലക്ടറായിരുന്നെങ്കില്‍ ആ രണ്ട് പേരെ ടീമില്‍നിന്ന് പുറത്താക്കിയേനെ; തുറന്നടിച്ച് ശ്രീകാന്ത്

0
252

വരുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തി ഇന്ത്യയുട മുന്‍ ലോകകപ്പ് ജേതാവും മുന്‍ സെലക്ടറുമായ കെ ശ്രീകാന്ത്. താന്‍ ഇപ്പോള്‍ സെലക്ടറായിരുന്നെങ്കില്‍ ലോകകപ്പിനുള്ള ടീമില്‍നിന്ന് തീര്‍ച്ചയായും ഒഴിവാക്കുന്ന രണ്ടു താരങ്ങള്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീകാന്ത്.

യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, സീം ബോളിംഗ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരെ ഞാന്‍ ഒഴിവാക്കും. ജസ്പ്രീത് ബുംറ, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരായിരിക്കും എന്റെ ടീമിലെ മീഡിയം പേസര്‍മാര്‍. നാലു പേസര്‍മാര്‍ മതി. മുഹമ്മദ ഷമിയെ വേണമെങ്കില്‍ പരിഗണിക്കാം.

ഞാന്‍ ഒരു ഫാനെന്ന നിലയില്ല, മറിച്ച് ഒരു സെലക്ടറെന്ന നിലയിലാണ് സംസാരിക്കുന്നത്. ദീപക് ഹൂഡയെയും ഞാന്‍ ടീമിലെടുക്കും. ഈ ചെറുപ്പക്കാര്‍ നിങ്ങളെ കളി ജയിപ്പിക്കാന്‍ സാധിക്കുന്നവരാണ്. അതില്‍ക്കൂടുതല്‍ എന്താണ് വേണ്ടത്?

മല്‍സരങ്ങള്‍ ജയിക്കണമെന്നതാണ് നിങ്ങളുടെ ആഗ്രഹം. തനിച്ചു കളി ജയിപ്പിക്കാന്‍ സാധിക്കുന്ന യൂസുഫ് പഠാനെപ്പോലെയുള്ള താരങ്ങളെയും ആവശ്യമാണ്- ശ്രീകാന്ത് അഭിപ്രായപ്പെട്ടു. 2011ല്‍ ഇന്ത്യ അവസാനമായി ലോകകപ്പ് നേടിയ ടീമിനെ തിരഞ്ഞെടുത്തത് അന്നത്തെ സെലക്ടറായിരുന്ന ശ്രീകാന്തായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here