പ്രവാസികളുടെ ശ്രദ്ധക്ക്, വീട്ടുജോലിക്കാരുടെ സ്പോൺസർഷിപ്പിന് പരിധി നിശ്ചയിച്ച് അധികൃതർ: അറിയേണ്ടതെല്ലാം!

0
235

റിയാദ്: സൗദിയില്‍ വീട്ടുജോലിക്കാരുടെ വിസയില്‍ തൊഴിലെടുക്കുന്നവരുടെ സ്പോൺസർഷിപ്പ് മാറ്റത്തിന് പരിധി നിശ്ചയിച്ച് പാസ്‌പോർട്ട് ഡയറക്‌ട്രേറ്റ്‌ (ജവാസത്ത്). ഇത്തരം ജീവനക്കാർക്ക് നാലില്‍ കൂടുതല്‍ തവണ സ്പോൺസർഷിപ്പ് മാറ്റം സാധ്യമാല്ലെന്ന് ജവാസത്ത് അറിയിച്ചു.

വീട്ടുജോലിക്കാരുടെ സ്പോൺസർഷിപ്പ് നടപടികള്‍ ലഘൂകരിച്ച സാഹചര്യത്തിലാണ് പരിധി സംബന്ധിച്ച ജവാസത്ത് വിശദീകരണം നൽകിയത്. നിലവില്‍ വീട്ടുജോലി വിസയില്‍ തൊഴിലെടുക്കുന്നവരുടെ സ്പോൺസർഷിപ്പ് മാറ്റം എളുപ്പത്തില്‍ പൂർത്തിയാക്കാന്‍ സാധിക്കും.

ജവാസത്തിന്‍റെ വ്യക്തിഗത സേവനത്തിനുള്ള ആപ്ലിക്കേഷനായ ‘അബ്ശിര്‍’ വഴിയാണ് ഇതിന് സൗകര്യമുള്ളത്.

 

നിലവിലെ സ്‌പോൺസർ സന്നദ്ധത അറിയിക്കുന്നതോടെ നടപടികളാരംഭിക്കാം. ശേഷം തൊഴിലാളിയും പുതിയ സ്‌പോൺസറും ഇത് അംഗീകരിക്കുന്നതോടെ മാറ്റം പൂർത്തിയാകും. എന്നാല്‍ ഇത്തരത്തില്‍ പരമാവധി നാല് തവണ മാത്രമേ സ്പോൺസർഷിപ്പ് മാറ്റം സാധ്യമാകുകയുള്ളുവെന്ന് ജവാസത്ത് ഡയറക്ട്രേറ്റ് വ്യക്തമാക്കി.

തൊഴിലാളിയുടെ പേരില്‍ ഗതാഗത നിയമലംഘനങ്ങള്‍ ഇല്ലാതിരിക്കുക. ഹൂറൂബ് രേഖപ്പെടുത്താത്ത ആളായിരിക്കുക, നിലവിലെ ഇഖാമയിൽ 15 ദിവസത്തില്‍ കുറയാത്ത കാലാവധി ഉണ്ടായിരിക്കുക തുടങ്ങിയ നിബന്ധനകളും സ്പോൺസർഷിപ്പ് മാറ്റത്തിന് പാലിക്കണം.

 

LEAVE A REPLY

Please enter your comment!
Please enter your name here