വസ്ത്രത്തിനും സൺഗ്ലാസിനും മാത്രം ലക്ഷങ്ങൾ; പത്താനിലെ ഗാനരംഗങ്ങള്‍ക്കായി ചെലവാക്കിയത്…

0
276

ട്രയിലർ മുതൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് ഷാരൂഖ് ഖാന്റെ പത്താൻ. ഗാനങ്ങളെത്തിയപ്പോൾ നിരവധി വിവാദങ്ങളുമുണ്ടായി. നായിക ദീപിക പദുക്കോണിന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചകൾ. അതേസമയം, ഗാനരംഗങ്ങളിൽ ഷാരൂഖ് ഖാന്റെ വ്യത്യസ്ത ഗെറ്റപ്പുകളും ശ്രദ്ധിക്കപ്പെട്ടു.

ഷാരൂഖിന്റെ ലുക്കിന് വേണ്ടി ലക്ഷങ്ങളാണ് അണിയറ പ്രവർത്തകർ ഒഴുക്കിയത് എന്നാണ് വിനോദ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ബേഷരം രംഗ് എന്ന ഗാനത്തിൽ ഷാറൂഖ് ധരിച്ച ഓൾ സെയിന്റിസിന്റെ ഫ്‌ളോറൽ ഷർട്ടിന് പതിനായിരം രൂപയാണ് ചുരുങ്ങിയ വില. ഐവറിന്റെ ടൈറ്റാനിയം ഫ്രയിമുളള സൺഗ്ലാസിന് ഏകദേശം 41,000 രൂപ വില വരും.

പാട്ടിലെ സെയിന്റ്‌സിന്റെ ബ്ലാക് ഷർട്ടിന് 11,900 രൂപയാണ് വില. കൂടെയുള്ള ഷിവൻചി ബെൽറ്റിന് വില 32,000. ഗ്രെഗ് ലോറന്റെ പച്ച കാർഗോ ട്രൗസറിന് 1,31,000 യാണ് വില. ഗോൾഡൻ ഗ്യൂസിന്റെ ലതർ സ്‌നീക്കേഴ്‌സിന് 51,700 രൂപയാണ് വില. സിനിമയിലെ രണ്ടാം ഗാനം ജൂമെ ജോ പത്താനിൽ ഷാറൂഖ് ധരിച്ച സ്‌നീക്കേഴ്‌സിന്റെ വില 77,000 രൂപയാണ്.

സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്‌ബോളിനിടെ ടിവി ചാറ്റ് ഷോയിൽ പങ്കെടുത്തപ്പോൾ ഷാറൂഖ് ധരിച്ച നേവി ബ്ലൂ ഹൂഡിക്ക് രണ്ടു ലക്ഷം രൂപയും ഗോൾഡൻ ഗ്യൂസിന്റെ വെള്ള സ്‌നീക്കേഴ്‌സിന് 51,000 രൂപയുമാണ്. ഡയാഗിന്റെ ജീൻസിന് രൂപ എഴുപത്തിയേഴായിരവും.

ജനുവരി 25നാണ് പത്താൻ റിലീസ് ചെയ്യുന്നത്. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാറൂഖ് നായകനായി ചിത്രമെത്തുന്നത്. സിദ്ധാർത്ഥ് ആനന്ദാണ് സംവിധാനം. നിർമാണം യഷ് രാജ് ഫിലിംസ്.

LEAVE A REPLY

Please enter your comment!
Please enter your name here