Thursday, January 23, 2025
Home Kerala കുഴിമന്തി കഴിച്ച ആറുപേര്‍ ആശുപത്രിയില്‍; ഹോട്ടല്‍ പൂട്ടിച്ചു

കുഴിമന്തി കഴിച്ച ആറുപേര്‍ ആശുപത്രിയില്‍; ഹോട്ടല്‍ പൂട്ടിച്ചു

0
352

കൊച്ചി: എറണാകുളം പറവൂരിൽ ഭക്ഷ്യവിഷബാധ. പറവൂർ ടൗണിലെ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടർന്ന് കുട്ടികൾ അടക്കം ആറുപേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയാണ് എന്ന് താലൂക്ക് ആശുപത്രി അറിയിച്ചതിനെ തുടർന്ന് പറവൂർ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടൽ പൂട്ടിച്ചു.

ഇന്നലെ പറവൂർ ടൗണിലെ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഛർദിയും വയറുവേദനയെയും തുടർന്ന് കുട്ടികൾ അടക്കം ആറുപേർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ചികിത്സ തേടിയവർക്ക് ഭക്ഷ്യവിഷബാധയാണെന്ന് പറവൂരിലെ തന്നെ താലൂക്ക് ആശുപത്രി അറിയിച്ചതിനെ തുടർന്നാണ് പറവൂർ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടൽ പൂട്ടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here