അവതാരകയെ ‘അടിമുടി തുറിച്ചു നോക്കി’ മുന്‍മുഖ്യമന്ത്രി; സോഷ്യല്‍ മീഡിയയില്‍ വൈറല്‍; കമന്റ് പ്രളയം

0
349

ബംഗലൂരു: വാര്‍ത്തകളിലൂടെയും പ്രവൃത്തികളിലൂടെയും മിക്കപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇടംപിടിക്കാറുള്ള നേതാവാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ബംഗലൂരുവില്‍ കഴിഞ്ഞ ദിവസം നടന്ന വനിതാ കോണ്‍ഗ്രസ് പരിപാടിക്കിടെയുണ്ടായ സിദ്ധരാമയ്യയുടെ പെരുമാറ്റമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

ബംഗലൂരു പാലസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ‘നാ നായകി’ കോണ്‍ഫറന്‍സ് ആയിരുന്നു വേദി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയായിരുന്നു പരിപാടിയുടെ മുഖ്യ ആകര്‍ഷണം. പരിപാടിയില്‍ പങ്കെടുക്കാനായി നിരവധി പ്രവര്‍ത്തകരാണ് പാലസ് ഗ്രൗണ്ടിലേക്കെത്തിയത്.

വനിതകളായിരുന്നു പരിപാടിയുടെ മൊത്തം സംഘാടനം. പരിപാടിയില്‍ ദീപം തെളിയിക്കാനായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയേയും കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനേയും വേദിയിലേക്ക് ക്ഷണിച്ചു. ദീപം തെളിയിച്ച ശേഷം തിരികെ വേദിയില്‍ നിന്നും പോകുമ്പോള്‍, അവതാരകയെ സിദ്ധരാമയ്യയെ അടിമുടി നോക്കുന്നതാണ് ട്രോളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

സിദ്ധരാമയ്യ പോയശേഷം, തനിക്കെന്തെങ്കിലും തെറ്റു പറ്റിയോ എന്ന നിലയില്‍ അവതാരക നോക്കുന്നതും കാണാം. സിദ്ധരാമയ്യയുടെ നോട്ടത്തില്‍ സമൂഹമാധ്യമത്തില്‍ നിരവധി കമന്റുകളാണ് വരുന്നത്. ‘പുരുഷന്മാര്‍ എപ്പോഴും പുരുഷന്മാരാണ്’ എന്നാണ് ഒരു കമന്റ്. അതേസമയം ‘കുട്ടികളുടെ നിമിഷം’ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here