‘പൊലീസിൽ ഇനി പുതിയ വേഷം’ ഡി.വൈ.എസ്.പിയായി ചുമതലയേറ്റ് സിബി തോമസ്

0
207

കാസർകോട്: നടനും കാസർകോട് വിജിലൻസ് ഇൻസ്‌പെക്ടറുമായിരുന്ന സിബി തോമസ് വയനാട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പിയായി ചുമതലയേറ്റു. ചുമതലയേറ്റ വിവരം ഫേസ്ബുക്കിലൂടെ താരം പങ്കുവെച്ചു.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് സിബി തോമസ് എന്ന പൊലീസുകാരൻ സിനിമയിലെത്തുന്നത്. പൊലീസ് ജോലിക്കൊപ്പം അഭിനേതാവിൻറെ കുപ്പായമണിഞ്ഞ സിബി 2015 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ കരസ്ഥമാക്കിയിരുന്നു. 2014, 2019, 2022 എന്നീ വർഷങ്ങളിൽ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും സ്വന്തമാക്കിയിട്ടുണ്ട്.

അഭിനേതാവായി മാത്രമല്ല സിനിമാ രംഗത്ത് തിരക്കഥാകൃത്തായും സിബി പ്രവർത്തിച്ചിട്ടുണ്ട്. രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് സിബിയാണ്. ജയ് ഭീമിലൂടെ തമിഴിലും സിബി അരങ്ങേറ്റം കുറിച്ചിരുന്നു. പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യൻ, ഹാപ്പി സർദാർ, ട്രാൻസ് തുടങ്ങിയവയാണ് സിബിയുടെ മറ്റു സിനിമകൾ.

LEAVE A REPLY

Please enter your comment!
Please enter your name here