പ്രയാഗ്രാജ്: ഉത്തർപ്രദേശിലെ അലഹബാദ് ഷാഹി മസ്ജിദ് പൊളിച്ചുനീക്കുന്നു. പ്രയാഗ്രാജ്-ഹാൻഡിയ ദേശിയപാതക്ക് വീതി കൂട്ടുന്നതിന് വേണ്ടിയാണ് പൊതുമരാമത്ത് വകുപ്പ് പള്ളി പൊളിക്കുന്നത്.
പള്ളി പൊളിക്കുന്നതിനെതിരെ മസ്ജിദ് ഇമാം നൽകിയ ഹരജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് തിരക്കിട്ട നടപടി. പള്ളി പൊളിച്ചുനീക്കിയാൽ മാത്രമേ റോഡ് വികസനം സാധ്യമാകൂ എന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. പള്ളി പൊളിക്കുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് വൻ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.