ഒരു മാസം എത്ര രൂപ ഉണ്ടാക്കുന്നുണ്ടെന്ന് ചോദ്യം; ഷാരൂഖ് ഖാന്റെ മറുപടി

0
380

പത്താന്‍ സിനിമയുടെ റിലീസിന് മുന്നോടിയായുള്ള #asksrk സെഷനില്‍ ഉയര്‍ന്നുവന്ന രസകരമായ ചോദ്യങ്ങള്‍ക്ക് തനത് എസ്ആര്‍കെ സ്‌റ്റൈലില്‍ തന്നെ മറുപടി പറഞ്ഞ് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. പ്രതിഫലത്തെക്കുറിച്ചും വിജയ് സേതുപതിയെക്കുറിച്ചും ദീപിക പദുകോണിനെക്കുറിച്ചും ആലിയ ഭട്ടിനെക്കുറിച്ചും സല്‍മാന്‍ ഖാനെക്കുറിച്ചുമെല്ലാം ആരാധകര്‍ തങ്ങളുടെ സ്വന്തം എസ്ആര്‍കെയോട് ചോദ്യങ്ങള്‍ ചോദിച്ചു. രസകരമായ ചോദ്യങ്ങള്‍ക്ക് കുസൃതി നിറഞ്ഞ മറുപടി തന്നെയാണ് ഷാരൂഖ് നല്‍കിയത്.

സിനിമ അഭിനയത്തിലൂടെ ഒരു മാസം എത്ര രൂപ സമ്പാദിക്കുന്നുണ്ടെന്നായിരുന്നു ഒരു ആരാധകന്‍ ഷാരൂഖിനോട് ചോദിച്ച ചോദ്യം. എല്ലാ ദിവസവും നിറയെ സ്‌നേഹമാണ് താന്‍ സമ്പാദിക്കുന്നതെന്നായിരുന്നു ഷാരൂഖിന്റെ മറുപടി. ട്വിറ്ററിലൂടെയുള്ള ഈ മറുപടി പിന്നീട് ഷാരൂഖ് ആരാധകര്‍ ഹൃദയപൂര്‍വം ഏറ്റെടുത്തു.

ബോളിവുഡ് അടുത്ത വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഷാരൂഖ് ഖാന്‍ നായകനാവുന്ന ‘പത്താന്‍’. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതാണ് പത്താനെ ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷകളിലേക്ക് നീക്കിനിര്‍ത്തുന്നത്. സിദ്ധാര്‍ഥ് ആനന്ദാണ് പത്താന്‍ സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണ്‍ നായികയായും ജോണ്‍ എബ്രഹാം വില്ലനായതും ചിത്രത്തില്‍ വേഷമിടുന്നു. ജനുവരി 25 ന് പത്താന്‍ റിലീസ് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here