റഫറി ചതിച്ചതിൽ പ്രതിഷേധം സെല്ഫ് ഗോളടിച്ച്, ഒന്നല്ല രണ്ടല്ല മൂന്നല്ല; അവസാനം കാണികൾക്ക് വരെ ഭ്രാന്തായ മത്സരഫലം; അപൂർവ റെക്കോർഡ് ഇങ്ങനെ

0
249

2002 ഒക്‌ടോബർ 31-ന് നടന്ന എഎസ് അഡെമയും സ്റ്റേഡ് ഒളിംപിക് ഡി എൽ എമിർണും തമ്മിലുള്ള മത്സരത്തിനാണ് എക്കാലത്തെയും ഉയർന്ന സ്‌കോർ നേടിയ ഫുട്‌ബോൾ മത്സരത്തിന്റെ ലോക റെക്കോർഡ്. ഗിന്നസ് ബുക്കിൽ ഇടം നേടിയ മത്സരമായി പിന്നീട് ഇത് മാറി.

തങ്ങളുടെ മുൻ മത്സരത്തിൽ SO എമിറനുമായുള്ള സമനിലയെ തുടർന്ന് AS അഡെമ നേരത്തെ തന്നെ ടൈറ്റിൽ നേടിയിരുന്നു. എൽ എമിർണ് ആകട്ടെ കിരീട പോരാട്ടത്തിൽ മുന്നിൽ ആയിരുന്നു എങ്കിലും അവസാന മത്സരത്തിൽ വഴങ്ങിയ തോൽവി അവരെ ചതിച്ചു,എന്നാൽ തങ്ങളെ റഫറി ചതിച്ചതാണെന്ന് പറഞ്ഞ് താരങ്ങൾ മത്സരശേഷം വിവാദം ഉണ്ടാക്കിയിരുന്നു.തൽഫലമായി, സീസണിലെ അവസാന മത്സരത്തിൽ എഎസ് അഡെമയ്‌ക്കെതിരെ വിചിത്രമായ പ്രതിഷേധം സംഘടിപ്പിക്കാൻ അവർ തീരുമാനിച്ചു..

മത്സരം ആരംഭിച്ച നിമിഷം മുതൽ എമിർനെ കളിക്കാർ സെൽഫ് ഗോളുകൾ അടിച്ചുതുടങ്ങി. അവർ 149 സെൽഫ് ഗോളുകൾ (ഓരോ മിനിറ്റിലും ശരാശരി ഒന്നിൽ കൂടുതൽ) സ്കോർ ചെയ്തു, പക്ഷേ റഫറി മത്സരം തുടരാൻ അനുവദിച്ചു, അവസാന സ്കോർ 149-0 ആയിരുന്നു.

ഈ പ്രവർത്തി കാരണം പരിശീലകനും താരങ്ങൾക്കും ജോലി നഷ്ടപ്പെട്ടു . അവർക്ക് മൂന്ന് വർഷത്തെ വിലക്കും ലഭിച്ചു, അതിനാൽ അവർക്ക് മറ്റൊരു ടീമിനായി പോയി കളിക്കാൻ കഴിഞ്ഞില്ല, പക്ഷേ എക്കാലത്തെയും ഉയർന്ന സ്‌കോറിംഗ് നേടിയ ഫുട്ബോൾ മത്സരത്തിനുള്ള റെക്കോർഡ് അപ്പോഴും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here