പ്രഫഷനൽ വിസാ സ്​റ്റാമ്പിങ്ങിന്​ സൗദി അറ്റസ്​റ്റേഷൻ വേണ്ട

0
184

റിയാദ്: പ്രഫഷനൽ വിസയിൽ സൗദി അറേബ്യയിലേക്ക്​ വരാനൊരുങ്ങുന്നവർക്ക്​ ആശ്വാസ നടപടിയുമായി ഇന്ത്യയിലെ സൗദി കോൺസുലേറ്റ്​. പ്രഫഷനൽ വിസ സ്​റ്റാമ്പ്​ ചെയ്യാൻ യോഗ്യത സർട്ടിഫിക്കറ്റുകളിൽ സൗദി എംബസിയുടെയോ കോൺസുലേറ്റി​േൻറയൊ​ അറ്റസ്​റ്റേഷൻ വേണമെന്ന നിബന്ധന ഒഴിവാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളാണെങ്കിൽ സൗദി എംബസിയോ കോൺസുലേറ്റോ അറ്റസ്​റ്റ്​ ചെയ്യേണ്ടതില്ലെന്ന്​ മുംബൈയിലെ സൗദി കോൺസുലേറ്റ് ബന്ധപ്പെട്ട റിക്രൂട്ടിങ്​ ഏജൻസികളെ അറിയിച്ചു.

നിലവിൽ ഈ അറ്റസ്​റ്റേഷൻ അത്യാവശ്യമായിരുന്നു. ഏറെ സമയമെടുത്താണ്​ അറ്റസ്​റ്റേഷൻ നടപടി പൂർത്തീകരിച്ചിരുന്നത്​. മാസങ്ങളോളം കാത്തിരുന്ന്​ അറ്റസ്​റ്റേഷൻ നടത്തി മാത്രമേ വിസ സ്​റ്റാമ്പിങ്ങിന്​ അയക്കാൻ കഴിയുമായിരുന്നുള്ളൂ. ഇത് സൗദിയിൽ ജോലി തേടുന്ന ഉദ്യോഗാർഥികൾക്ക് വലിയ പ്രയാസം സൃഷ്​ടിച്ചിരുന്നു.

വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റിലും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിലും ഇന്ത്യൻ മാനവവിഭവശേഷി മന്ത്രാലയത്തി​െൻറയും വിദേശകാര്യമന്ത്രാലയത്തി​െൻറയും അറ്റസ്​റ്റേഷനാണ്​ ആദ്യം വേണ്ടത്​. മാനവവിഭവശേഷി മന്ത്രാല അറ്റസ്​റ്റേഷൻ കേരളത്തിൽ നോർക്കറൂട്ട്​സിൽനിന്ന്​ ചെയ്​തുകിട്ടും. അതിന്​ ശേഷം വിദേശകാര്യമന്ത്രാലയത്തി​െൻറ അറ്റസ്​റ്റേഷനായി സമർപ്പിക്കണം. അതും കിട്ടിക്കഴിഞ്ഞാൽ സൗദി എംബസി​യിലോ കോൺസുലേറ്റിലോ അറ്റസ്​റ്റേഷനായി സമർപ്പിക്കണം. അതാക​ട്ടെ ഏറെ കാലതാമസം എടുക്കുന്നതായിരുനനു.

LEAVE A REPLY

Please enter your comment!
Please enter your name here