“സഞ്ജുവിന് കാൽമുട്ടിന് പരിക്ക്; നാളത്തെ ട്വന്‍റി20യിൽ കളിക്കില്ല”

0
149

മലയാളി താരം സഞ്ജു സാംസണ് കാൽമുട്ടിന് പരിക്കേറ്റു. ശ്രീലങ്കക്കെതിരെ വ്യാഴാഴ്ച നടക്കുന്ന രണ്ടാം ട്വന്‍റി20യിൽ താരം കളിക്കില്ല.

മുംബൈയില്‍ നടന്ന ആദ്യ മത്സരത്തിൽ ഫീല്‍ഡിങ്ങിനിടെയാണ് സഞ്ജുവിന് പരിക്കേറ്റത്. പൂനയിലേക്ക് പോയ ഇന്ത്യന്‍ സംഘത്തിനൊപ്പം സഞ്ജു ഇല്ല. സ്കാനിങ്ങിന് വിധേയനാവുന്നതിന് സഞ്ജു മുംബൈയിൽ തുടരുകയാണെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു. പകരം ജിതേഷ് ശർമയെ ടീമിലുൾപ്പെടുത്തി. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ സഞ്ജു നിരാശപ്പെടുത്തിയിരുന്നു.

“ആറ് പന്തില്‍ അഞ്ച് റൺസെടുത്ത് പുറത്തായി. സിക്സടിക്കാനുള്ള ശ്രമത്തില്‍ ക്യാച്ചില്‍നിന്ന് രക്ഷപ്പെട്ട സഞ്ജു പിന്നാലെ ധനഞ്ജയ ഡിസില്‍വക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ശ്രീലങ്കന്‍ ബാറ്റിങ്ങിനിടെ ഹാര്‍ദിക് പാണ്ഡ്യയുടെ ഓവറില്‍ പാതും നിസങ്ക നല്‍കിയ ക്യാച്ച് സഞ്ജു കൈവിട്ടിരുന്നു. ക്യാച്ച് കൈയിലൊതുക്കിയശേഷം ഡൈവ് ചെയ്യുമ്പോഴാണ് സഞ്ജുവിന്‍റെ കൈയില്‍നിന്ന് പന്ത് നിലത്ത് വീണത്.

ഈ വീഴ്ചയിലാണ് താരത്തിന്‍റെ കാല്‍മുട്ടിന് പരിക്കേറ്റത്. മത്സരത്തിൽ ശ്രീലങ്കയെ രണ്ട് റൺസിനാണ് ആതിഥേയർ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 162 റൺസാണെടുത്തത്. ലങ്ക അവസാന പന്തിൽ ലക്ഷ്യത്തിനരികെ 160ൽ ഓൾ ഔട്ടാ‍യി.”

LEAVE A REPLY

Please enter your comment!
Please enter your name here