‘ഫാസിസ്റ്റ് ശക്തികളെ ഔദ്യോഗികമായി സ്വീകരിച്ചു’, മുജാഹിദ് സമ്മേളനത്തിനെതിരെ സമസ്ത

0
180

കോഴിക്കോട് : മുജാഹിദ് സമ്മേളനത്തിനെതിരെ സമസ്ത. ഫാസിസ്റ്റ് ശക്തികളെ  മുജാഹിദ് സമ്മേളനം ഔദ്യോഗികമായി സ്വീകരിച്ചുവെന്നും  മുജാഹിദ് വിഭാഗം മതേതര വിരുദ്ധ കക്ഷികളുടെ ചട്ടുകമായി മാറിയെന്ന് സമസ്ത കുറ്റപ്പെടുത്തി. ഫാസിസ്റ്റ് അജണ്ടകൾക്ക് മുജാഹിദ് സമ്മേളനം ന്യായീകരണം നൽകി. സമസ്ത ആശയങ്ങൾ ഉള്ളവർ ഇത്തരം പരിപാടികളിൽ പങ്കെടുക്കരുത്. തങ്ങൾമാരെ ക്ഷണിക്കാൻ മുജാഹിദ് വിഭാഗത്തിന് ധാർമ്മിക അവകാശമില്ല. ആശയ വ്യതിയാനമുള്ള മുജാഹിദ്, ജമാ അത്തെ ഇസ്ലാമി എന്നിവരുടെ പരിപാടികളിൽ സമസ്ത ആശയങ്ങൾ ഉള്ളവർ പങ്കെടുക്കരുതെന്നും സമസ്ത നിര്‍ദ്ദേശിച്ചു.

മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പാണക്കാട് തങ്ങൾമാരെ വിലക്കിയിട്ടില്ലെന്നും സമസ്ത വിശദീകരിച്ചു. വിരുദ്ധ ആശയക്കാരുടെ സമ്മേളനത്തിൽ  സമസ്ത ആശയങ്ങൾ ഉൾക്കൊള്ളുന്നവർ പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ നിർദ്ദേശമുണ്ടെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം വിശദീകരിച്ചു. അതുകൊണ്ട് തന്നെ മുജാഹിദ് , ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ പരിപാടികളിൽ സമസ്തക്കാർ പങ്കെടുക്കാറില്ല. സമ്മേളനത്തിലേക്ക് പാണക്കാട് കുടുംബാംഗങ്ങളെ ക്ഷണിച്ചത് മുജാഹിദുകളുടെ പാപ്പരത്തത്തിന് തെളിവാണെന്നും ഉമർ ഫൈസി മുക്കം കോഴിക്കോട് പറഞ്ഞു. സമസ്ത ആദർശ സമ്മേളം സംഘാടക സമിതി ചെയർമാൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമുലുലൈലി, സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, നാസർ ഫൈസി കൂടത്തായി, തുടങ്ങിയവർ വാ‍ര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here