അപകട കാരണം ഉറങ്ങി പോയതല്ല; പന്തിന്റെ വെളിപ്പെടുത്തല്‍

0
411

ഡ്രൈവിംഗിനിടെ ഉറങ്ങിയ പോയതല്ല അപകടകാരണമെന്ന് വെളിപ്പെടുത്തി റിഷഭ് പന്ത്. കുഴിയില്‍ വീഴാതിരിക്കാന്‍ വാഹനം വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് പന്ത് പറഞ്ഞതായി ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ ഡയറക്ടര്‍ ശ്യാം ശര്‍മ വെളിപ്പെടുത്തി. താരത്തിന്റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്നും ശ്യാം ശര്‍മ വ്യക്തമാക്കി.

അതിനിടെ ആശുപത്രിയില്‍ ചികിത്സയിലുള്ള പന്തിനെ കൂടുതല്‍ സുരക്ഷയുള്ള പ്രൈവറ്റ് സ്യൂട്ടിലേക്കു മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന താരത്തിന് അണുബാധയുണ്ടായേക്കുമെന്ന് ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നാണു ഇത്.

അണുബാധയേല്‍ക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഋഷഭ് പന്തിനെ കാണുന്നതിനായി ആശുപത്രിയിലെത്തുന്നത് ഒഴിവാക്കണം. താരത്തെ കാണാന്‍ വിഐപികളെയൊന്നും അനുവദിച്ചിട്ടില്ല. ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ബിസിസിഐയുടെ ഡോക്ടര്‍മാരും ചര്‍ച്ച നടത്തുന്നുണ്ടെന്നും ശ്യാം ശര്‍മ പറഞ്ഞു.

ഡിസംബര്‍ 30ന് പുലര്‍ച്ചെ വീട്ടിലേക്കു പോകുന്നതിനിടെയാണ് റൂര്‍ക്കിക്കു സമീപത്തുവച്ച് പന്തിന്റെ കാര്‍ അപകടത്തില്‍പെട്ടത്. ഡിവൈഡറില്‍ ഇടിച്ചുകയറിയ കാര്‍ കത്തിനശിക്കുകയായിരുന്നു. ചില്ല് തകര്‍ത്താണ് താരം പുറത്തുകടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here