പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ വന്‍വര്‍ധന, 10,000 കോടി ഡോളറായി ഉയര്‍ന്നു; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ആഹ്വാനം

0
124

ന്യൂഡല്‍ഹി: പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് വര്‍ധിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവാസികള്‍ 10000 കോടി ഡോളറാണ് നാട്ടിലേക്ക് അയച്ചത്. നാട്ടിലേക്ക് പണം അയക്കുന്നതില്‍ ഒരു വര്‍ഷം കൊണ്ട് 12 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇന്ത്യയുടെ യഥാര്‍ഥ അംബാസഡര്‍മാരാണ് പ്രവാസികള്‍. ഇന്ത്യയില്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കാന്‍ പ്രവാസികള്‍ തയ്യാറാവണമെന്ന് ധനമന്ത്രി അഭ്യര്‍ത്ഥിച്ചു. അതുവഴി ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് ആഗോളതലത്തില്‍ സ്വീകാര്യത വര്‍ധിക്കാന്‍ ഇടയാക്കും.

മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഫാക്ടറികള്‍ തുറക്കാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചൈനയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് മള്‍ട്ടിനാഷണല്‍ കമ്പനികള്‍ കൂടുതലായി സാന്നിധ്യം അറിയിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഇവിടെ ഫാക്ടറികള്‍ തുറക്കുന്നതിന് ആവശ്യമായ ആത്മവിശ്വാസം ലഭിക്കുന്നതിന് ഇന്ത്യയുടെ സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here