കേരളത്തിന്റെ കുമിഞ്ഞു കൂടുന്ന കടത്തിന് കാരണം 3 സ്ഥാപനങ്ങൾ, ഒരു ദിവസം ചോർത്തുന്നത് 12 കോടി

0
283

കേ​ര​ള​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​പൊ​തു​ക​ടം​ 3.90​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​ ​ക​വി​ഞ്ഞു.​ ​ഓ​രോ​ ​മാ​സ​വും​ ​ധ​ന​കാ​ര്യ​ ​വ​കു​പ്പ് ​എ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​ ​ക​ടം,​ 3500​ ​കോ​ടി​ ​രൂ​പ​ ​വ​രെ​യാ​ണ്.​ ​ഭീ​മ​മാ​യ​ ​ഈ​ ​ക​ട​മെ​ടു​പ്പി​ന് ​പ​ല​രും​ ​നി​ര​ത്തു​ന്ന​ ​ന്യാ​യീ​ക​ര​ണം,​ ​കേ​ന്ദ്ര​വും​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​ഇ​തി​നേ​ക്കാ​ളേ​റെ​ ​ക​ട​മെ​ടു​ക്കു​ന്നു​ ​എ​ന്നാ​ണ്.​ ​മ​റ്റി​ട​ങ്ങ​ളി​ലെ​ ​ക​ട​മെ​ടു​പ്പ് ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​വി​ക​സ​ന​ത്തി​നും,​ ​മ​റ്റ് ​പ്ര​ത്യു​ത്പാ​ദ​ന​പ​ര​മാ​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​ണെ​ങ്കി​ൽ,​ ​ഇ​വി​ട​ത്തെ​ ​ക​ട​മെ​ടു​പ്പ് ​ശ​മ്പ​ള​വും​ ​പെ​ൻ​ഷ​നും​ ​കൊ​ടു​ക്കാ​നാ​ണ്. ‘​പൂ​ച്ച​ക്കാ​ര് ​മ​ണി​കെ​ട്ടും​”​ ​എ​ന്ന​ ​ചൊ​ല്ലു​പോ​ലെ,​ ​കേ​ര​ള​ത്തി​ലെ​ ​ഭ​ര​ണ​പ​ക്ഷ​വും​ ​പ്ര​തി​പ​ക്ഷ​വും​ ​യ​ഥാ​ർ​ത്ഥ​ ​പ്ര​ശ്ന​ങ്ങ​ളെ​ ​അ​വ​ഗ​ണി​ക്കു​ക​യാ​ണ്.​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ശ​ക്ത​മാ​യ​ ​യൂ​ണി​യ​നു​ക​ളെ​ ​എ​തി​ർ​ക്കാ​ൻ​ ​ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും​ ​താ​ത്‌​പ​ര്യ​മി​ല്ലെ​ന്ന​തു​ത​ന്നെ.

സം​സ്ഥാ​ന​ത്തെ​ ​ധ​ന​സ്ഥി​തി​ ​കൂ​ടു​ത​ൽ​ ​വ​ഷ​ളാ​ക്കു​ന്ന​ത് ​കെ.​എ​സ്.​ആ​ർ.​ടി.​സി,​ ​കെ.​ ​എ​സ്.​ ​ഇ.​ബി,​ ​കെ.​ഡ​ബ്ളി​യു.​എ​ ​(​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​)​ ​എ​ന്നീ​ ​സ്വ​ത​ന്ത്ര​ ​സ്ഥാ​പ​ന​ങ്ങ​ളാ​ണ്.​ ​ആ​റു​ ​കോ​ടി​ ​രൂ​പ​യാ​ണ് ​കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ ​പ്ര​തി​ദി​ന​ ​ന​ഷ്ടം.​ ​കെ.​എ​സ്.​ഇ.​ബി​യു​ടെ​ ​പ്ര​തി​ദി​ന​ ​ന​ഷ്ടം​ ​നാ​ലു​കോ​ടി​ ​രൂ​പ.​ ​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​ ​ര​ണ്ടു​കോ​ടി​ ​രൂ​പ​ ​ന​ഷ്ട​വു​മാ​യി​ ​തൊ​ട്ടു​ ​പി​ന്നി​ലു​ണ്ട്.​ 6​ ​-​ 4​-​ 2​ ​ഫോ​ർ​മു​ല​യ​നു​സ​രി​ച്ച്,​ ​ഈ​ ​മൂ​ന്നു​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​കൂ​ടി​ ​മ​ല​യാ​ളി​ക​ളു​ടെ​ 12​ ​കോ​ടി​ ​രൂ​പ​ ​ദി​വ​സ​വും​ ​ചോ​ർ​ത്തു​ന്നു. കെ.​എ​സ്.​ആ​ർ.​ടി.​സി​യെ​ ​ന​ന്നാ​ക്കാ​നു​ള്ള​ ​പ​രി​ശ്ര​മ​ങ്ങ​ൾ​ ​അ​നേ​ക​ ​ദ​ശ​ക​ങ്ങ​ളാ​യി​ ​ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും,​ ​എ​ല്ലാം​ ​പ​രാ​ജ​യ​പ്പെ​ട്ട​തേ​യു​ള്ളൂ.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യെ​ ​എ​യ​ർ​ ​ഇ​ന്ത്യാ​ ​മോ​ഡ​ലി​ൽ​ ​സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ക​ ​മാ​ത്ര​മേ​ ​ഇ​നി​ ​മാ​ർ​ഗ​മു​ള്ളൂ.​ ​താ​ത്‌​പ​ര്യ​മി​ല്ലാ​ത്ത​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​മാ​ന്യ​മാ​യ​ ​ന​ഷ്ട​പ​രി​ഹാ​ര​ത്തോ​ടെ​ ​വി.​ആ​ർ.​എ​സ് ​ന​ൽ​ക​ണം. കേ​ന്ദ്ര​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് ​അ​നു​സൃ​ത​മാ​യി​ ​ന​ല്ല​ ​രീ​തി​യി​ൽ,​ ​ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ,​ ​കെ.​എ​സ്.​ഇ.​ബി​യി​ൽ​ ​നി​ന്നു​ള്ള​ ​ലാ​ഭം​കൊ​ണ്ടു​ ​മാ​ത്രം​ ​കേ​ര​ള​ത്തി​ലെ​ ​ധ​ന​ക്ക​മ്മി​ ​പ​രി​ഹ​രി​ക്കാ​മാ​യി​രു​ന്നു.​ ​യൂ​ണി​യ​നു​ക​ളു​ടെ​ ​സ​മ്മ​ർ​ദ്ദം​ ​നി​മി​ത്തം​ ​ഉൗ​ർ​ജ്ജ​രം​ഗ​ത്ത് ​മ​ത്സ​രം​ ​കൊ​ണ്ടു​വ​രാ​ൻ​ ​കേ​ര​ള​ ​സ​ർ​ക്കാ​രി​ന് ​സാ​ധി​ക്കു​ന്നി​ല്ല.​

​കെ.​എ​സ്.​ഇ.​ബി​യെ​ ​ഉ​ത്പാ​ദ​നം,​ ​പ്ര​സ​ര​ണം,​ ​വി​ത​ര​ണം​ ​എ​ന്നി​ങ്ങ​നെ​ ​മൂ​ന്നു​ ​ഘ​ട​ക​ങ്ങ​ളാ​ക്കി​ ​വി​ഭ​ജി​ക്ക​ണ​മെ​ന്ന​ ​കേ​ന്ദ്ര​ ​നി​ർ​ദ്ദേ​ശം​ ​ദ​ശ​ക​ങ്ങ​ളാ​യി​ ​ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല.​ ​സം​സ്ഥാ​ന​ത്തെ​ ​തെ​ക്ക​ൻ​ ​മേ​ഖ​ല,​ ​മ​ദ്ധ്യ​ ​മേ​ഖ​ല,​ ​വ​ട​ക്ക​ൻ​ ​മേ​ഖ​ല​ ​എ​ന്നി​ങ്ങ​നെ​ ​മൂ​ന്ന് ​വ്യ​ത്യ​സ്ത​ ​എ​സ്.​ബി.​യു​ ​ആ​യി​ ​തി​രി​ച്ചാ​ൽ​ ​ഉൗ​ർ​ജ്ജ​രം​ഗ​ത്ത് ​മ​ത്സ​രം​ ​കൊ​ണ്ടു​വ​രാം.​ ​സം​സ്ഥാ​ന​ത്ത് ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ക​റ​ന്റി​ൽ​ ​മൂ​ന്നി​ൽ​ ​ര​ണ്ടു​ഭാ​ഗ​വും​ ​പു​റ​മേ​ ​നി​ന്ന് ​വാ​ങ്ങു​ന്ന​താ​ണ്.​ ​എ​ണ്ണാ​യി​രം​ ​കോ​ടി​ ​രൂ​പ​യി​ലേ​റെ​യാ​ണ് ​ഓ​രോ​ ​വ​ർ​ഷ​വും​ ​ഇ​തി​നു​വേ​ണ്ടി​ ​ചെ​ല​വ​ഴി​ക്കു​ന്ന​ത്.​ 778​ ​മെ​ഗാ​വാ​ട്ട് ​ശേ​ഷി​യു​ള്ള​ 128​ ​ചെ​റു​കി​ട​ ​ജ​ല​വൈ​ദ്യു​ത​ ​പ​ദ്ധ​തി​ക​ളാ​ണ് ​കേ​ര​ള​ത്തി​ൽ​ ​മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.​ ​അ​ടു​ത്ത​കാ​ല​ത്ത് ​വൈ​ദ്യു​തി​മ​ന്ത്രി​ ​ത​ന്നെ​ ​പ​റ​ഞ്ഞ​ത​നു​സ​രി​ച്ച്,​ ​ജ​ല​വൈ​ദ്യു​തി​ക്ക് ​യൂ​ണി​റ്റൊ​ന്നി​ന് 51​ ​പൈ​സ​ ​മാ​ത്ര​മേ​ ​ഉ​ത്പാ​ദ​ന​ ​ചെ​ല​വ് ​വ​രു​ന്നു​ള്ളൂ.​ ​കെ.​എ​സ്.​ഇ.​ബി​ ​ഓ​രോ​ ​വ​ർ​ഷ​വും​ ​ഉ​ണ്ടാ​ക്കു​ന്ന​ ​ഭീ​മ​മാ​യ​ ​ന​ഷ്ട​ത്തി​ന്റെ​ ​കാ​ര​ണം​ ​ഇ​തി​ൽ​നി​ന്ന് ​വ്യ​ക്തം.

കേ​ര​ള​ത്തി​ൽ​ ​ഗാ​ർ​ഹി​ക,​ ​വാ​ണി​ജ്യ,​ ​വ്യാ​വ​സാ​യി​ക​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കെ​ല്ലാം​ ​ശു​ദ്ധ​ജ​ലം​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ത് ​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​യാ​ണ്.​ ​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​യു​ടെ​ ​പ്ര​തി​ദി​ന​ ​പ്ര​വ​ർ​ത്ത​ന​ ​ന​ഷ്ടം​ ​ര​ണ്ടു​കോ​ടി​ ​രൂ​പ​യാ​ണ്.​ ​ഈ​ ​ന​ഷ്ട​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ ​കാ​ര​ണം​ ​വെ​ള്ള​ത്തി​ന്റെ​ ​ചോ​ർ​ച്ച​യാ​ണ്.​ ​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​ ​ശു​ദ്ധീ​ക​രി​ച്ച് ​പ​മ്പു​ചെ​യ്യു​ന്ന​ ​വെ​ള്ള​ത്തി​ൽ​ 45​ ​ശ​ത​മാ​ന​വും​ ​ലീ​ക്കാ​യി​ ​ന​ഷ്ട​മാ​കു​ന്നു.​ ​ഈ​ ​ചോ​ർ​ച്ച​ ​അ​ട​ച്ചാ​ൽ​ത്ത​ന്നെ​ ​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​ ​ലാ​ഭ​ത്തി​ലാ​ക്കാം.​ ​ര​ണ്ട് ​കാ​ര​ണ​ങ്ങ​ൾ​ ​കൊ​ണ്ടാ​ണ് ​മ​ണ്ണി​ന​ടി​യി​ൽ​ ​കി​ട​ക്കു​ന്ന​ ​പൈ​പ്പ് ​ലീ​ക്കാ​കു​ന്ന​ത്.​ ​ഒ​ന്നാ​മ​താ​യി​ ​അ​ത് ​ഒ​രു​ ​മീ​റ്റ​ർ​ ​താ​ഴ്ച​യി​ൽ​ ​കു​ഴി​ച്ചി​ട്ടി​ട്ടി​ല്ല.​ ​ര​ണ്ടാ​മ​ത് ​മ​ണ്ണി​ട്ടു​ ​മൂ​ടു​ന്ന​തി​നു​ ​മു​മ്പാ​യി​ ​പൈ​പ്പ്,​ ​അ​തി​ന്റെ​ ​രൂ​പ​ക​ല്പ​നാ​ ​മ​ർ​ദ്ദം​ ​എ​ത്ര​യാ​ണോ,​ ​അ​തി​ന്റെ​ ​ഒ​ന്ന​ര​മ​ട​ങ്ങി​ൽ​ ​ഹൈ​ഡ്രോ​ ​ടെ​സ്റ്റ് ​ചെ​യ്തി​ട്ടി​ല്ല.​ ​വ​ർ​ക്ക് ​മെ​ത്ത​ഡോ​ള​ജി​യി​ൽ​ ​ഈ​ ​ര​ണ്ട് ​കാ​ര്യ​ങ്ങ​ൾ​ ​ഉ​റ​പ്പു​വ​രു​ത്തി​യാ​ൽ​ ​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​യും​ ​ര​ക്ഷ​പ്പെ​ടും,​ ​കേ​ര​ള​ത്തി​ലെ​ ​റോ​ഡു​ക​ളും​ ​ര​ക്ഷ​പ്പെ​ടും.

സ​ർ​ക്കാ​രി​ന്റെ ധ​ന​ക്ക​മ്മി​ ​പ​രി​ഹ​രി​ക്കാൻ ​ ​ഓ​രോ​ ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ലും​ ​അ​ധി​ക​മു​ള്ള​ ​ജീ​വ​ന​ക്കാ​രെ​ ​മ​റ്റ് ​ഡി​പ്പാ​ർ​ട്ടു​മെ​ന്റു​ക​ളി​ലേ​ക്ക് ​പു​ന​ർ​വി​ന്യ​സി​ക്കു​ക. പെ​ൻ​ഷ​ൻ​പ്രാ​യം​ 58​ ​വ​യ​സാ​ക്കു​ക. ​ ഭാ​ര്യ​യും​ ​ഭ​ർ​ത്താ​വും​ ​പെ​ൻ​ഷ​ൻ​ ​വാ​ങ്ങു​ന്ന​വ​രാ​ണെ​ങ്കി​ൽ,​ ​മൊ​ത്തം​ ​പെ​ൻ​ഷ​ൻ​തു​ക,​ ​ഒ​രു​ ​കു​ടും​ബ​ത്തി​ന് ​ഒ​രു​ല​ക്ഷം​ ​രൂ​പ​യാ​യി​ ​നി​ജ​പ്പെ​ടു​ത്തു​ക. അ​ടു​ത്ത​ ​അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് ​ശ​മ്പ​ള​വും​ ​പെ​ൻ​ഷ​നും​ ​കൂ​ട്ടാ​തി​രി​ക്കു​ക. ​ പെ​ൻ​ഷ​ണ​റു​ടെ​ ​മ​ര​ണ​ശേ​ഷം​ ​പ​ങ്കാ​ളി​ക്ക് ​പെ​ൻ​ഷ​ൻ​ ​എ​ന്ന​ ​വ്യ​വ​സ്ഥ​യ്‌​ക്ക് ​പ​ക​രം​ ​’​പ​ങ്കാ​ളി​ ​പെ​ൻ​ഷ​ണ​ർ​ ​അ​ല്ലെ​ങ്കി​ൽ​ ​മാ​ത്രം​ ​പെ​ൻ​ഷ​ൻ​ ​എ​ന്ന​ ​വ്യ​വ​സ്ഥ​ ​വ​യ്ക്കു​ക. ലേ​ഖ​ക​ൻ​ ​പ​ള്ളി​വാ​സ​ൽ​ ​ പ​ദ്ധ​തി​യു​ടെ​ ​മു​ൻ​ ​പ്രോ​ജ​ക്‌​ട് ​ മാ​നേ​ജ​രാ​ണ് ​ ഫോ​ൺ​ ​: 82814​ 05920

LEAVE A REPLY

Please enter your comment!
Please enter your name here