പൊതുവേദിയില്‍ സഹോദരി പ്രിയങ്കയെ ചേർത്തുപിടിച്ച് ചുംബിച്ച് രാഹുല്‍ ​ഗാന്ധി; വൈറലായി വീഡിയോ

0
311

ലക്‌നൗ: കോണ്‍ഗ്രസ് നേതാക്കളും സഹോദരങ്ങളുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള പൊതുവേദിയിലെ സ്‌നേഹപ്രകടനം വൈറലാവുന്നു. ഭാരത് ജോഡോ യാത്രയ്ക്കിടെ ഉത്തര്‍പ്രദേശിലാണ് സംഭവം. രാഹുല്‍ തന്റെ സഹോദരി പ്രിയങ്കയെ ചേര്‍ത്തു പിടിക്കുകയും ചുംബനം നല്‍കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍.

ഭാരത് ജോഡോ യാത്രയ്ക്കിടെ യു.പി.യിലെ പൊതുവേദിയില്‍ അടുത്തടുത്ത കസേരകളിലിരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. ഇതിനിടെ രാഹുല്‍ തന്റെ സഹോദരിയെ ചേര്‍ത്തു പിടിച്ചു. തോളിലൂടെ ഇട്ട രാഹുലിന്റെ കൈ പ്രിയങ്കയും ചേര്‍ത്തുപിടിച്ചു. തുടര്‍ന്ന് രാഹുല്‍ പ്രിയങ്കയുടെ നെറുകയില്‍ ചുംബനം നല്‍കി. രാഹുലിന്റെ പ്രവൃത്തിയില്‍ ചിരിച്ച പ്രിയങ്കയെ രാഹുല്‍ വീണ്ടും വീണ്ടും ചുംബിച്ചു. രാഹുല്‍-പ്രിയങ്ക സാഹോദര്യത്തിന്റെ അത്യന്തം മനോഹരമായ ഒരു കാഴ്ചയായിരുന്നു അത്.

രണ്ട് ഹൃദയ ഇമോജികളോടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജിലാണ് വീഡിയോ പങ്കുവെച്ചത്. അടുത്തിടെയിറങ്ങിയ ‘രക്ഷബന്ധന്‍’ സിനിമയിലെ ‘മേം രഹൂന്‍ നാ തേരെ ബിനാ’ (നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല) എന്ന അർജിത് സിങ് ആലപിച്ച ഗാനമാണ് വീഡിയോക്ക് അകമ്പടിയായി ചേര്‍ത്തിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് തമിഴ്‌നാടിലെ കന്യാകുമാരിയില്‍നിന്ന് തുടങ്ങിയതാണ് ഭാരത് ജോഡോ യാത്ര.

 

 

LEAVE A REPLY

Please enter your comment!
Please enter your name here