”മെസിയും നെയ്മറുമില്ല… എംബാപ്പെക്ക് ഗോളുമില്ല, ഇപ്പോള്‍ കാര്യം മനസിലായിക്കാണുമല്ലോ”- പന്ന്യന്‍ രവീന്ദ്രന്‍

0
253

ഫ്രഞ്ച് ലീഗില്‍ ലെന്‍സിനെതിരായ ഞെട്ടിക്കുന്ന തോല്‍വിക്ക് പിറകെ ഫ്രഞ്ച് സൂപ്പര്‍ താരം എംബാപ്പെയെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഐ നേതാവും ഫുട്ബോള്‍ നിരീക്ഷകനുമായ പന്ന്യന്‍ രവീന്ദ്രന്‍. മെസ്സിയും നെയ്മറും കണിശമായി നൽകുന്ന പാസിന്റെ ബലംകൂടിയാണ് എംബാപ്പെയുടെ ഗോൾനേട്ടങളിൽ പലതുമെന്നും ഈ സത്യം ഇപ്പോഴെങ്കിലും എംബാപ്പെക്ക് മനസ്സിലാകും എന്ന് കരുതാമെന്നും പന്ന്യന്‍ രവീന്ദ്രന്‍ കുറിച്ചു.

കഴിഞ്ഞ ദിവസം മെസ്സിയും നെയ്മറുമില്ലാതെ ഇറങ്ങിയ പി.എസ്.ജി ലെന്‍സിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. നേരത്തേ നെയ്മറെ ടീമില്‍ നിന്ന് ഒഴിവാക്കി ഹരികെയ്നെ ടീമിലെടുക്കണമെന്ന ആവശ്യം എംബാപ്പെ ഉന്നയിച്ചിരുന്നു.

പന്ന്യന്‍ രവീന്ദ്രന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഇന്നലെ ഫ്രഞ്ച് ലീഗിൽ ചാമ്പ്യന്മാരായ പി എസ് ജി ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തകർന്നു പോയത്. ഈ സീസണിൽ തോൽവി അറിയാതിരുന്ന പി എസ് ജിയെ ലെൻസ് ആണ് പരാജയപ്പെടുത്തിയത്. സൂപ്പർ താരങളായ മെസ്സിയും നെയ്മറും കളിച്ചില്ല. എംബാപ്പെക്ക് സ്വന്തമായി ഒന്നുംചെയ്യാൻ കഴിഞ്ഞുമില്ല.

ഇപ്പോൾ ഒരുകാര്യം എംബാപ്പെക്ക് വ്യക്തമായികാണും .മെസ്സിയും നെയ്മറും കണിശമായി നൽകുന്ന പാസിന്റെ ബലംകൂടിയാണ് അദ്ദേഹത്തിന്റെ ഗോൾനേട്ടങളിൽ പലതും. ഈ സത്യം ഇപ്പോഴെങ്കിലും എംബാപ്പെക്ക് മനസ്സിലാകും എന്ന് കരുതാം. ഫുട്ബോൾ ഒരു ടോട്ടൽ ഗെയിം ആണ് വ്യക്തി മികവുകൾ കൂടി ചേരുമ്പോഴാണ് ടീമിന്റെ വിജയം. എംബാപ്പെക്ക് നല്ല കഴിവും വേഗതയും പൊടുന്നനെ ഗോൾ നേടാനുള്ള കഴിവും ഉണ്ട്. പക്ഷെ, അത് പ്രയോജനപ്പെടണമെങ്കിൽ സഹതാരങളുടെ സഹായം കൂടിവേണം.

LEAVE A REPLY

Please enter your comment!
Please enter your name here