‘ഫോട്ടോ ക്വാളിറ്റിയിൽ ഇനി പ്രശ്‌നം വരില്ല’; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

0
151

വാട്സ്ആപ്പിൽ ഫോട്ടോകൾ അവയുടെ ഒറിജിനൽ ക്വാളിറ്റിയിൽ അയക്കാവുന്ന സവിശേഷത പുറത്തിറക്കാനൊരുങ്ങി മെറ്റ. വാട്സ്ആപ്പിന്റെ ഫീച്ചർ ട്രാക്കറായ വെബ്റ്റൈൻഫോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വാട്സ്ആപ്പിന്റെ അടുത്ത അപ്ഡേഷനിൽ ഈ മാറ്റമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

ഫോട്ടോ അയക്കുമ്പോൾ കാണുന്ന ഡ്രോയിംഗ് ടൂൾ ഹെഡറിനുള്ളിലാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്തുക. ചിത്രങ്ങളുടെ യഥാർത്ഥ ഗുണനിലവാരത്തോടെ അയക്കാൻ ഇത് ഉപഭോക്താക്കളെ സഹായിക്കും.ഫോട്ടോകൾ വാട്സ്ആപ്പ് വഴി അവയുടെ ഒറിജിനൽ ക്വാളിറ്റിയിൽ അയക്കാൻ കഴിയുന്ന ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ആപ്പിന്റെ അടുത്ത അപ്ഡേഷനിൽ ഇത് ഉൾപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റുകൾ പുറത്തിറക്കി വാട്സ്ആപ്പ്. പുതിയ അപ്‌ഡേറ്റിൽ മെസ്സേജ് യുവർസെൽഫ് ഫീച്ചർ, സെർച്ച് ബൈ ഡേറ്റ്, സെർച്ച് യുവർസെൽഫ് ഫീച്ചർ, സെർച്ച് ബൈ ഡേറ്റ് ഫീച്ചർ, ഇമേജ് ഫീച്ചറുകൾ, ഡ്രാഗ് ആൻഡ് ഡ്രോപ്പ് തുടങ്ങി നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.

സന്ദേശം ലഭിച്ച ദിവസങ്ങൾ വച്ച് സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് സെർച്ച് ബൈ ഡേറ്റ് ഫീച്ചർ. ഇത് വഴി ഉപയോക്താക്കൾക്ക് വ്യക്തിഗത അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റ് വിൻഡോയിലെ ഏതെങ്കിലും പ്രത്യേക തീയതിയിൽ നിന്നുള്ള ഏത് സംഭാഷണവും തിരിച്ച് ലഭിക്കും.

ചാറ്റ് സെർച്ച് ബോക്സിൽ ലഭ്യമായ ഓപ്ഷൻ ഉപയോഗിച്ച് ഒരു നിശ്ചിത തീയതിയിലെ പ്രത്യേക ചാറ്റിലേക്ക് എത്താൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. കുറച്ചു കാലമായി വാട്സ്ആപ്പ് ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here