ഇനി എല്ലാ ബില്ലുകളും പേടിഎം വഴി ചെയ്യാം; ആര്‍ബിഐയുടെ അന്തിമാനുമതി

0
193

ന്യൂഡല്‍ഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് വഴി ഇനി മുതല്‍ എല്ലാ ബില്ലുകളും അടയ്ക്കാം. ഫോണ്‍, വൈദ്യുതി, വെള്ളം തുടങ്ങി വിവിധ സേവനങ്ങളുടെ ബില്‍ അടയ്ക്കുന്നതിന് സൗകര്യം ചെയ്ത് കൊടുക്കുന്ന ഭാരത് ബില്‍ പേയ്‌മെന്റ് ഓപ്പറേറ്റിങ് യൂണിറ്റായി ആയി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് അന്തിമാനുമതി നല്‍കിയതായി പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് അറിയിച്ചു. ഡിടിഎച്ച്, വായ്പാ തിരിച്ചടവ്, ഫാസ്ടാഗ് റീച്ചാര്‍ജ്, എഡ്യൂക്കേഷന്‍ ഫീസ്, ക്രെഡിറ്റ് കാര്‍ഡ് ബില്‍, മുന്‍സിപ്പല്‍ ടാക്‌സ് എന്നിവയും പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് വഴി അടയ്ക്കാന്‍ സാധിക്കും.

ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം നിയന്ത്രിക്കുന്നത് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്. ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റത്തിന് കീഴിലാണ്  ഭാരത് ബില്‍ പേയ്‌മെന്റ് ഓപ്പറേറ്റിങ് യൂണിറ്റ് പ്രവര്‍ത്തിക്കുക. ഭാരത് ബില്‍ പേയ്‌മെന്റ് ഓപ്പറേറ്റിങ് യൂണിറ്റായി പ്രവര്‍ത്തിക്കുന്നതിനാണ് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് റിസര്‍വ് ബാങ്ക് അന്തിമാനുമതി നല്‍കിയത്.

നിലവില്‍ ആര്‍ബിഐയുടെ തത്വത്തിലുള്ള അനുമതിയുടെ അടിസ്ഥാനത്തിലാണ് ഈ സേവനങ്ങള്‍ പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് നിര്‍വഹിച്ചു വരുന്നത്.2007ലെ പേയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് അനുസരിച്ചാണ് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് ഭാരത് ബില്‍ പേയ്‌മെന്റ് ഓപ്പറേറ്റിങ് യൂണിറ്റായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. ഇതോടെ ബില്‍ പേയ്‌മെന്റ് സേവനങ്ങള്‍ നിര്‍വഹിക്കാന്‍ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here