പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് സെക്‌സ് വീഡിയോ വിവാദം; ബാബര്‍ അസമിന്റേതെന്ന പേരില്‍ ദൃശ്യങ്ങള്‍ പുറത്ത്

0
646

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് സെക്‌സ് വീഡിയോ വിവാദം. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റേതെന്ന പേരില്‍ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിക്കുകയാണ്. പാകിസ്ഥാന്‍ നായകന്‍ ഹണിട്രാപ്പില്‍ അകപ്പെട്ടെന്ന രീതിയിലാണ് സാമൂഹികമാധ്യമങ്ങളില്‍ വീഡിയോയും ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും പ്രചരിക്കുന്നത്. പാകിസ്ഥാനിലെ മറ്റൊരു ക്രിക്കറ്റ് താരത്തിന്റെ പെണ്‍സുഹൃത്തിനെ ബാബര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പൊടാന്‍ നിര്‍ബന്ധിക്കുന്നുവെന്ന പരിലാണ് ദൃശ്യങ്ങള്‍ ട്വിറ്ററടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

സഹതാരത്തിന് ടീമില്‍ സ്ഥാനമുറപ്പാണെന്ന് പെണ്‍കുട്ടിക്ക് ബാബര്‍ വാക്ക് കൊടുത്തെന്നും പ്രചാരണമുണ്ടായി. കഴിഞ്ഞ കുറേനാളുകളായി ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിക്കെതിരെ പാകിസ്ഥാനില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് പുതിയ വിവാദം. ബാബര്‍ അസമിനെ പിന്തുണച്ചും വിമര്‍ശിച്ചും സാമൂഹികകമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ നിറയുകയാണ്. അതേസമയം ബാബറിന്റെ നായകപദവി കളയാനുള്ള നീക്കത്തിന്റെ ഭാഗമാണ് വിവാദമെന്നും പ്രതിഛായ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിലയിരുത്തലുകളുണ്ട്.

അവസാനം നാട്ടില്‍ നടന്ന ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യുസീലന്‍ഡ് ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്പരകളില്‍ ഒരു ജയം പോലും നേടാന്‍ പാകിസ്ഥാനായിരുന്നില്ല. റമീസ് രാജയെ മാറ്റി, നജാം സേതി ചെയര്‍മാനായി എത്തിയശേഷം അടിമുടി ടീമിനെ മാറ്റാനാണ് തീരുമാനം. നിലവിലെ പരിശീലകരായ സഖ്‌യെ്ന്‍ മുഷ്താഖ്, ഷോണ്‍ ടെയ്റ്റ് എന്നിവര്‍ക്ക് കരാര്‍ നീട്ടിനല്‍കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും മൂന്ന് നായകന്മാരെന്ന രീതിയിലേക്ക് പാകിസ്ഥാന്‍ മാറുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ന്യൂസിലന്‍ഡിനെതിരെ ഇക്കഴിഞ്ഞ ഏകദിന പരമ്പരയില്‍ 2-1നാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ സമനിലില്‍ അവസാനിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയുരുന്നു. ടി20 പരമ്പരയിലും ജയിക്കാനായില്ല. ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ്- ടി20 പരമ്പരകളും പരാജയപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here