സഞ്ജുവിന്റെ കാര്യത്തിൽ ഈ അത്ഭുതം സംഭവിച്ചാൽ മാത്രം അവൻ കളിക്കും, അല്ലെങ്കിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ ഒരിക്കൽക്കൂടി കണ്ട് മടങ്ങാം; അഭിപ്രായവുമായി ആകാശ് ചോപ്ര

0
341

ഇന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിനായി ആകാശ് ചോപ്ര ഇന്ത്യയുടെ സാധ്യതാ പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുത്തു. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഒരുപിടി യുവതാരങ്ങളുമായിട്ടാണ് ഇന്ത്യ ശ്രീലങ്കക്ക് എതിരെയുള്ള ടി20 പരമ്പരക്ക് ഇറങ്ങുക എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, ചോപ്ര തന്റെ രണ്ട് ഓപ്പണർമാരായി ഇഷാൻ കിഷനെയും ശുഭ്മാൻ ഗില്ലിനെയും തിരഞ്ഞെടുത്തു:

“ഇഷാൻ കിഷൻ എന്തായാലും ടീമിലുണ്ടാകും. അദ്ദേഹത്തോടൊപ്പം ആരാണ് ഓപ്പൺ ചെയ്യുക? എനിക്ക് ഒരു ഐഡിയയുമില്ല. റുതുരാജ് ഗെയ്‌ക്‌വാദും ശുഭ്‌മാൻ ഗില്ലും രാഹുൽ ത്രിപാഠിയും ഉണ്ട്. സൂര്യകുമാറും ദീപക്ക് ഹുദയും വരെ ഓപ്പൺ ചെയ്യുന്നവരാണ്. എന്തായാലും ഇന്നത്തെ മത്സരത്തിൽ ഗിൽ ആയിരിക്കും ഓപ്പണർ സ്ഥാനത്ത് ഇറങ്ങുക എന്നാണ് തോന്നുന്നത്.”

സൂര്യകുമാർ യാദവ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണമെന്ന് ചോപ്ര ആഗ്രഹിക്കുന്നു, സഞ്ജു സാംസൺ ഫിനിഷറുടെ റോൾ ചെയ്യേണ്ടി വന്നേക്കാമെന്നും കൂട്ടിച്ചേർത്തു.

“എനിക്ക് മൂന്നാം നമ്പറിൽ സൂര്യകുമാർ യാദവിനെ കാണണം, കാരണം സീനിയർ താരങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ അവൻ ആ റോൾ ചെയ്യണം. ദീപക് ഹൂഡ നാലാം നമ്പറിൽ ഇറങ്ങണം. 5 ൽ ഹാര്ദിക്ക് പാണ്ഡ്യ ഇറങ്ങണം. ആറാം നമ്പറിൽ സാംസൺ ഇറങ്ങും. സഞ്ജുവിന് ഇത്തവണയും ഓപ്പൺ ചെയ്യാൻ കഴിയില്ല.”

ടി20യിൽ സാംസൺ ഇന്ത്യക്കായി ആറാം നമ്പറിൽ ബാറ്റ് ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here