വെറും ഷോ അല്ല; കേന്ദ്രസര്‍ക്കാരിന് കയ്യടിച്ചുള്ള മാരുതിയുടെ ആ നീക്കം ദില്ലിയിലും!

0
268

മാരുതി സുസുക്കി വാഗൺആർ ഫ്ലെക്‌സ് ഫ്യുവൽ പ്രോട്ടോടൈപ്പ് 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചു. 2022 ഡിസംബറിൽ ദില്ലിയിൽ നടന്ന SIAM എത്തനോൾ ടെക്‌നോളജി എക്‌സിബിഷനിലാണ് ഈ മോഡൽ ആദ്യമായി അവതരിപ്പിച്ചത്. വാഗൺആർ ഫ്ലെക്‌സ് ഇന്ധന പതിപ്പിനെ സുസുക്കി മോട്ടോർ കോർപ്പറേഷന്റെ പിന്തുണയോടെ പ്രാദേശികമായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്‍തെന്നാണ് മാരുതി സുസുക്കി പറയുന്നത്. ഹാച്ച്ബാക്കിന്റെ പ്രോട്ടോടൈപ്പിന് 20 ശതമാനത്തിനും (E20) 85 ശതമാനത്തിനും ഇടയിൽ (E85) എത്തനോളിന്റെയും പെട്രോളിന്റെയും മിശ്രിതത്തിൽ പ്രവർത്തിക്കാൻ കഴിയും.

എഥനോൾ ടെക്‌നോളജി എക്‌സിബിഷനിൽ പ്രദർശിപ്പിച്ച വാഗൺആർ മാരുതി സുസുക്കി പ്രാദേശികമായി വികസിപ്പിച്ചെടുത്തതാണ് . കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ ഇക്കോണമി (CAFE) മാനദണ്ഡങ്ങൾക്ക് കീഴിൽ കൂടുതൽ താങ്ങാനാവുന്നതും വൃത്തിയുള്ളതുമായ എത്തനോൾ അടിസ്ഥാനമാക്കിയുള്ള ഇന്ധനത്തിലേക്ക് പരിവർത്തനം ചെയ്യുക എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള മാരുതി സുസുക്കിയുടെ നീക്കം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് അക്ഷാര്‍ത്ഥത്തില്‍ ദില്ലി ഓട്ടോ എക്സ്പോയിലെ പുതിയ വാഗൺആർ അരങ്ങേറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here