ഓറിയോ ബിസ്‌കറ്റിൽ പന്നിക്കൊഴുപ്പും മദ്യവും; സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണത്തിൽ വിശദീകരണവുമായി യുഎഇ പരിസ്ഥിതി മന്ത്രാലയം

0
281

അബുദാബി: ഓറിയോ ബിസ്‌കറ്റിലും മറ്റ് ഉൽപ്പന്നങ്ങളിലും മദ്യവുംം പന്നിക്കൊഴുപ്പും അടങ്ങിയിട്ടുണ്ട് എന്ന പ്രചാരണം തള‌ളി യുഎഇ പരിസ്ഥിതി മന്ത്രാലയം. ഹലാൽ ഉൽപ്പന്നമല്ലാത്ത ഓറിയോ ബിസ്‌ക്കറ്റിൽ ഇവ അടങ്ങിയിട്ടുണ്ടെന്ന് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.

ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്നും ലാബ് പരിശോധനയിൽ പന്നിക്കൊഴുപ്പോ മദ്യത്തിന്റെ അംശമോ കണ്ടെത്താനായില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഏതെങ്കിലും തരത്തിലുള‌ള മൃഗക്കൊഴുപ്പ് ഓറിയോ ഉൽപ്പന്നങ്ങളിൽ കണ്ടെത്താൻ സാധിച്ചില്ലെന്നാണ് വിവരം.

രാജ്യത്ത് വിൽക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ഉൽപ്പന്നങ്ങളും നിഷ്‌കർഷിച്ചിരിക്കുന്ന പ്രത്യേകതകൾ അടങ്ങിയതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. ഓറിയോയിൽ ഉപയോഗിക്കുന്ന വസ്‌തുക്കളെല്ലാം ഇറക്കുമതി ചെയ്യുന്നതാണെന്നും എന്നാൽ അവയെല്ലാം മതിയായ പരിശോധന നടത്തിയിട്ടുണ്ടെന്നുമാണ് അബുദാബി കൃഷി-ഭക്ഷ്യ സുരക്ഷാ വിഭാഗവും അറിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here