മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം

0
175

ഉപ്പള: മംഗൽപാടി പഞ്ചായത്ത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഷാഹുൽ ഹമീദ് ബന്തിയോടിനെ പ്രസിഡണ്ടായും,അഷ്റഫ് സിറ്റിസണിനെ ജനറൽ സെക്രട്ടറി ആയും ലത്തീഫ് അറബി ഉപ്പളയെ ട്രഷറർ ആയും തെരഞ്ഞെടുത്തു.

പച്ചമ്പള ഗാർഡൻ സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗം മുസ്ലിംലീഗ് മണ്ഡലം പ്രസിഡണ്ട് ടി.എ മൂസ ഉദ്ഘാടനം നിർവഹിച്ചു

ഹമീദ് മച്ചമ്പാടി,യൂസുഫ് ഉളുവാർ എന്നിവർ റിട്ടേണിംഗ് ഓഫീസർമാരായിരുന്നു.

വൈസ് പ്രസിഡണ്ടുമാരായി അസീം മണിമുണ്ട,ഉമ്മർ ബെങ്കിമൂല, ബഷീർ ഇച്ചിലങ്കോട് എന്നിവരെയും ജനറൽ സെക്രട്ടറിമാരായി ഹമീദ് ഹാജി കൽപന, ഷാഫി പത്വാടി. ഒ എ അഷ്റഫ് എന്നിവരെയും തെരഞ്ഞെടുത്തു.

മണ്ഡലം പഞ്ചായത്ത് മുസ്ലീം ലീഗ് യൂത്ത് ലീഗ്, കെഎംസിസി പ്രവർത്തകരും നേതാക്കന്മാരും യോഗത്തിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here