അവ്വാബിയത്ത് ജസീലയ്ക്ക് മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം

0
171

ഉപ്പള: ചാർട്ടേർഡ് അക്കൗണ്ടന്റ് ഫൈനൽ പരിക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മംഗൽപാടി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ താമസിക്കുന്ന ഇബ്രഹിം ബി.കെ-സഫിയ ദമ്പതികളുടെ മകൾ അവ്വാബിയത്ത് ജസീലയ്ക്ക് മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി ആദരിച്ചു.

കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയുമായ ഗോൾഡൻ അബ്ദുൽ റഹ്മാൻ, മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി നൗഫൽ ന്യൂയോർക്ക് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഇർഷാദ് മള്ളങ്കൈ, ട്രഷറർ ഫാറൂഖ് മാസ്റ്റർ, സെക്രട്ടറി ശറഫുദീൻ പെരിങ്കടി, വൈസ് പ്രസിഡന്റ് ആസിഫ് മുട്ടം, എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് നാമീസ്, മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി അംഗം അപ്പോളോ ഉമ്മർ, യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി അംഗം താഹിർ ഉപ്പള, നിസാം മള്ളങ്കൈ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here