ലീഗ് വിളിച്ച മുസ്‌ലിം മതസംഘടനകളുടെ യോഗത്തില്‍നിന്ന് മുജാഹിദ് വിഭാഗം വിട്ടുനില്‍ക്കും

0
230

കോഴിക്കോട്∙ ജന്‍ഡര്‍ ന്യൂട്രാലിറ്റി, ഏക സിവില്‍ കോഡ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലീഗ് വിളിച്ച മുസ്‌ലീം മതസംഘടനകളുടെ യോഗത്തില്‍നിന്ന് മുജാഹിദ് വിഭാഗം വിട്ടുനില്‍ക്കും. മുജാഹിദ് സമ്മേളനത്തില്‍നിന്ന് പാണക്കാട് തങ്ങള്‍മാര്‍ വിട്ടുനിന്നിരുന്നു. ഇതിനുള്ള പ്രതിഷേധമറിയിക്കാനാണ് മുജാഹിദിന്‍റെ പിന്‍മാറ്റം.

കഴിഞ്ഞ മൂന്നുദിവസമായി കോഴിക്കോട് സ്വപ്ന നഗരിയിലായിരുന്നു മുജാഹിദിന്റെ സംസ്ഥാന സമ്മേളനം നടന്നത്.മുനവറലി ഷിഹാബ് തങ്ങളും റഷീദലി ഷിഹാബ് തങ്ങളും സെമിനാറിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് ഇവരുടെ പേരുവച്ച് നോട്ടിസ് ഇറക്കിയിരുന്നു. എന്നാൽ തങ്ങൾ കുടുംബത്തിൽ നിന്നും ആരും പങ്കെടുക്കാനെത്തിയില്ല. തന്നെ യോഗത്തിൽ വിളിക്കാത്തുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്ന് മുനവറലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here