മകളുടെ കരാട്ടെ ക്ലാസിനും സർക്കാർ വണ്ടി!മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ വാഹനം യഥേഷ്ടം സ്വകാര്യാവശ്യത്തിന്

0
198

തിരുവനന്തപുരം : ടൂറിസം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഔദ്യോഗികവാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് നഗരത്തിൽ യഥേഷ്ടമോടുന്നു. മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രൈവറ്റ് സെക്രട്ടറി പികെ ശബരീഷിന്റെ മകളെ കരാട്ടെ ക്ലാസിന് കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടുവരുന്നതുമെല്ലാം സർക്കാർ ബോർഡ് വെച്ച ഇന്നോവ ക്രിസ്റ്റയിലാണ്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥലത്തില്ലാത്ത സമയത്ത് ഭാര്യാപിതാവാണ് ഔദ്യോഗികവാഹനം ദുരുപയോഗം ചെയ്യുന്നത് . ഔദ്യോഗിക വാഹനത്തിൻറെ ദുരുപയോഗത്തിൻറെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

കെഎല്‍ 01 സിഡി 3136 വെള്ള ഇന്നോവ ക്രിസ്റ്റ എന്ന സർക്കാർ വാഹനം അനുവദിച്ചിരിക്കുന്നത് പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രൈവറ്റ് സെക്രട്ടറി പികെ ശബരീഷിനാണ്. മരുതംകുഴി മീന്‍ മാര്‍ക്കറ്റിലും നന്ദാവനം എആര്‍ ക്യാമ്പിലെ പോലീസ് ക്യാന്‍റീനിലും ആയുര്‍വേദ കോളേജിലും എന്നുവേണ്ട പ്രൈവറ്റ് സെക്രട്ടറിയില്ലാതെ പല ഇടങ്ങളിലും സ്വകാര്യ ആവശ്യങ്ങൾക്കായി ഈ വാഹനം വരാറുണ്ടെന്ന് പല തവണ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം നടന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here