എല്ലാ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്കും 4.78 ലക്ഷം രൂപയുടെ വായ്പ; വിശദീകരണവുമായി കേന്ദ്രം

0
231

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്കും 4.78 ലക്ഷം രൂപ വീതം കേന്ദ്രസര്‍ക്കാര്‍ വായ്പയായി നല്‍കുമെന്ന് പ്രചാരണം. ഇത് വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്ന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. വ്യക്തിഗത സാമ്പത്തിക വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കരുതെന്നും പിഐബി മുന്നറിയിപ്പ് നല്‍കി.

വ്യാജരേഖ ഉണ്ടാക്കാനുള്ള ശ്രമമായാണ് ഇതിനെ കാണുന്നത്. ആരുമായി വ്യക്തിഗത വിവരങ്ങള്‍ പങ്കുവെയ്ക്കരുതെന്നും പിഐബി ഫാക്ട് ചെക്ക് അറിയിച്ചു. ഓഗസ്റ്റ് മുതലാണ് സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള വ്യാജ പ്രചാരണം നടക്കുന്നത്. നിരവധി തവണ ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്ന് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പിഐബി അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here