ഫ്യൂസൂരാന്‍ മാത്രമല്ല പണം വാങ്ങാനും കെ.എസ്.ഇ.ബി ഇനി വീട്ടിലെത്തും

0
249

തിരുവനന്തപുരം: ബില്ല് തരാനും ഫ്യൂസൂരാനും മാത്രമല്ല പണം വാങ്ങാനും കെ.എസ്.ഇ.ബി ഇനി വീട്ടിലെത്തും. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ് വഴി പണം അടക്കാനും ബില്ല് നല്‍കാനും കഴിയുന്ന ആന്‍ഡ്രോയിഡ് സ്പോട്ട് ബില്ലിംഗ് മെഷീനുകളാണ് കെ.എസ്.ഇ.ബി രംഗത്ത് ഇറക്കുന്നത്. ആറു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കും. ഇതിനായി 200 പോസ്(POS) സ്പോട്ട് ബില്ലിംഗ് മെഷീനുകള്‍ യെസ് ബാങ്കില്‍ നിന്ന് വാടകക്കെടുക്കാന്‍ തീരുമാനിച്ചു. മെഷീന്‍ ഒന്നിന് 90 രൂപയാണ് വാടക.

ഇപ്പോള്‍ ഉപയോഗിക്കുന്ന ബട്ടണ്‍ ടൈപ് മെഷീനുകള്‍ വഴി ബില്ല് നല്‍കാനേ കഴിയൂ. ഇവ പെട്ടെന്ന് തകരാറിലാവുകയും സ്പെയര്‍ പാര്‍ട്സ് കിട്ടാനുള്ള ബുദ്ധിമുട്ടുമുണ്ട്. പരീക്ഷണം വിജയിച്ചാല്‍ ഭാവിയിലെ ബില്ലിംഗ് രീതി ഇതിലേക്ക് മാറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here