കെ.എം.സി.സി സപ്‌തോത്സവം-23; ലോഗോ പ്രകാശനം ചെയ്തു

0
172

ദോഹ: കെ.എം.സി.സി ഖത്തർ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സപ്‌തോത്സവം-23 പരിപാടിയുടെ ലോഗോ പ്രകാശനം കെ.എം.സി.സി ഖത്തർ സംസ്ഥാന പ്രസിഡന്റ് എസ എ എം ബഷീർ സാഹിബ് നിർവഹിച്ചു. 2 മാസത്തോളം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ക്രിക്കറ്റ്, ഫുട്ബാൾ, ബാഡ്മിന്റൺ, വടംബലി, കുടുംബ സംഗമം മറ്റു ജീവ കാരുണ്യ പ്രവർത്തന പരിപാടികളാണ് നടത്തുന്നത്. പരിപാടിയുടെ സമാപനത്തിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. ലോഗോ പ്രകാശന ചടങ്ങിൽ കെ.എം.സി.സി ജില്ലാ ട്രഷറർ സിദ്ദീഖ് മണിയമ്പാറ, സെക്രെട്ടറി കെ.ബി മുഹമ്മദ് ബായാർ, മണ്ഡലം പ്രസിഡന്റ് റസാഖ് കല്ലട്ടി, ജനറൽ സെക്രട്ടറി നാസർ ഗ്രീൻലാന്റ്, ട്രഷറർ ഫൈസൽ പോസോട്ട്‌, സിദ്ദീഖ് മഞ്ചേശ്വരം, റഹീം ഗ്രീൻലാൻഡ്, നവാസ് മൊഗ്രാൽ, സുൽഫി പെർള, അഷ്‌റഫ് ധർമ്മനഗർ, സാബിക് സൊങ്കാൽ, അഷ്‌റഫ് മണിയമ്പാറ, ഇർഷാദ് ബംബ്രാണ, സഹിൻ ഷാ പുത്തിഗെ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here