വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കണേ; ഫെയ്സ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്

0
277

വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കി കേരള പൊലീസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. വാഹനം പാതയോരത്തു നിർത്തിയാൽ റോഡിലേക്കുള്ള ഡോർ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം പിറകിലോട്ടു നോക്കി മറ്റ് വണ്ടികളൊന്നും വരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസ് നിർദേശിക്കുന്നു. അശ്രദ്ധമായി ഡോർ തുറക്കുമ്പോൾ പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്. നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ തകർത്തെറിയുന്നത് ഒരു ജീവനാകും എന്ന് സൂചിപ്പിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ നിങ്ങൾ പിന്നോട്ട് നോക്കാറുണ്ടോ? മിക്കപ്പോഴും നമ്മൾ അത് മറന്നു പോകുകയാണ് പതിവ്. എന്നാൽ ഇത് അപകടങ്ങൾ വിളിച്ച് വരുത്തുകയാണ്. പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇത്തരത്തിൽ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്.

അതിനാൽ വാഹനം പാതയോരത്തു നിർത്തിയാൽ റോഡിലേക്കുള്ള ഡോർ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം പിറകിലോട്ടു നോക്കി മറ്റ് വണ്ടികളൊന്നും വരുന്നില്ലെന്ന് ഉറപ്പാക്കുക. കഴിയുമെങ്കിൽ ഇടതു കൈ ഉപയോഗിച്ച് ഡോർ പതിയെ തുറക്കുക. അപ്പോൾ പൂർണമായും ഡോർ റോഡിലേക്ക് തുറക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കാം. ശ്രദ്ധിക്കുക, നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ തകർത്തെറിയുന്നത് ഒരു ജീവനാകും.

LEAVE A REPLY

Please enter your comment!
Please enter your name here