കടമ്പാറില്‍ സി.ഐ അടക്കമുള്ള പൊലീസുകാരെ കൈയ്യേറ്റം ചെയ്തു; ജീപ്പ് തകര്‍ക്കാന്‍ ശ്രമം, മൂന്ന് പേര്‍ അറസ്റ്റില്‍

0
381

ഹൊസങ്കടി: കുന്നിടിച്ച് മണ്ണെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം. സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും എസ്.ഐയും കൈയ്യേറ്റം ചെയ്തു. പൊലീസ് ജീപ്പ് തകര്‍ക്കാനും ശ്രമം. സംഭവത്തില്‍ സ്ത്രീകളടക്കം 9 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മൂന്ന് പേര്‍ അറസ്റ്റിലായി. കടമ്പാര്‍ വലിയ പള്ളിക്ക് സമീപത്തെ മുഹമ്മദ് ബഷീര്‍ (45), അഹ്്മദ് കബീര്‍ (37), അബ്ദുല്‍ ലത്തീഫ് (29) എന്നിവരാണ് അറസ്റ്റിലായത്. കണ്ടലാറിയാവുന്ന മൂന്ന് സ്ത്രീകളടക്കം ആറ് പേരെ പൊലീസ് അന്വേഷിച്ച് വരുന്നു.

ദേശീയപാതാ നിര്‍മ്മാണ പ്രവൃത്തി നടത്തുന്ന ഊരാളുങ്കള്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കടമ്പാറിലെ രണ്ട് സ്വകാര്യ വ്യക്തികളുടെ പറമ്പിന് സമീപത്തെ രണ്ട് കുന്നുകള്‍ ഇടിച്ച് ദേശീയപാതാ നിര്‍മ്മാണാവശ്യാര്‍ത്ഥമുള്ള മണ്ണ് കൊണ്ട് പോകുന്നുണ്ട്. ഇന്നലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിന് സമീപത്തെ കുന്നിടിച്ചപ്പോള്‍ ചെളി മണ്ണാണ് കിട്ടിയത്. അതിനിടെ തൊഴിലാളികള്‍ മണ്ണ് ഉപേക്ഷിച്ച് ടിപ്പര്‍ ലോറിയുമായി പോകാനൊരുങ്ങുന്നതിനിടെ സംഘം ചേര്‍ന്ന് ഇക്കോ വാന്‍ ടിപ്പര്‍ ലോറിക്ക് കുറകെയിട്ട് ചെളിമണ്ണ് കൊണ്ട് പോയില്ലെങ്കില്‍ ലോറി കടന്ന് പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഡ്രൈവറെയും ജീവനക്കാറെയും ഭീഷിണിപ്പെടുത്തുകയായിരുന്നുവത്രെ.

സംഭവമറിഞ്ഞ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറും എസ്.ഐ എന്‍. അന്‍സാറും സ്ഥലത്തെത്തി ലോറിയെ വിട്ടയക്കണമെന്ന് പറഞ്ഞപ്പോള്‍ സംഘം പൊലീസുക്കാര്‍ക്ക് നേരെ തിരിയുകയും വാക്ക് തര്‍ക്കത്തിനിടെ തള്ളിമാറ്റി കൈയ്യേറ്റം ചെയ്യുകയും പൊലീസ് ജീപ്പിനെ അക്രമിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here