അവർ ഇല്ലെങ്കിൽ ക്രിക്കറ്റ് ദാരിദ്ര്യം, കളി കാണാൻ പോലും രസമില്ല; സൂപ്പർ താരങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ആകാശ് ചോപ്ര

0
174

മത്സര ക്രിക്കറ്റിലേക്കുള്ള ശക്തമായ തിരിച്ചുവരവിന് ജോഫ്ര ആർച്ചറെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സൗത്ത് ആഫ്രിക്കൻ ലീഗിൽ ചൊവ്വാഴ്‌ച പാർൾ റോയൽസിനെതിരായ ഉദ്ഘാടന മത്സരത്തിൽ MI കേപ്‌ടൗണിനായി മികച്ച സ്പെല്ലുമായി തിളങ്ങിയ താരം എന്തായാലും തിരിച്ചുവരവ് ഗംഭീരമാക്കി.

ആദ്യ ഓവർ തന്നെ റൺ ഒന്നും കൊടുക്കാതെ മനോഹരമായി എറിഞ്ഞ ആർച്ചർ ,മടങ്ങിവരവിൽ തന്നെ സംശയിച്ചവർക്കുള്ള മറുപടി കൊടുത്ത താരം മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനമാനണ് നടത്തിയത്. മുംബൈ ഇന്ത്യൻസ് എന്തായാലും ഹാപ്പി ആയെന്ന് പറയാം.

താരത്തെ പുകഴ്ത്തി രംഗത്ത് എത്തിയ ചോപ്ര പറയുന്നത് ഇങ്ങനെ- “ആർച്ചർക്ക് പേസ് ഉണ്ടായിരുന്നു, അവന് ഒരുപാട് ആയുധങ്ങൾ ഉണ്ട് ”

ചോപ്ര തുടർന്നു:

“രസകരമെന്നു പറയട്ടെ, ഫ്രാഞ്ചൈസികൾ ആർച്ചറിന്റെയും ബുംറയുടെയും ഫിറ്റ്‌നസിൽ ആശങ്കപ്പെടുമ്പോൾ, അവരില്ലാതെ ക്രിക്കറ്റ് ദരിദ്രമാണെന്ന് നിങ്ങൾക്ക് തോന്നും. അവർ അവിടെ ഇല്ലെങ്കിൽ, എന്തോ നഷ്ടമായത് പോലെയാണ്.”

2021ലെ ഇന്ത്യൻ പര്യടനത്തിലായിരുന്നു ഇംഗ്ലണ്ട് ഓൾറൗണ്ടറുടെ അവസാന അന്താരാഷ്ട്ര മത്സരം. അതിനുശേഷം അദ്ദേഹം പരിക്കുകൾ കാരണം കളിക്കളത്തിൽ നിന്നും പുറത്തായി, അതിനായി അദ്ദേഹം ശസ്ത്രക്രിയയ്ക്ക് പോലും വിധേയനായി.

അദ്ദേഹത്തിന്റെ മുംബൈ ഇന്ത്യൻസ് (എംഐ) സഹതാരം ജസ്പ്രീത് ബുംറയും നിലവിൽ പരിക്കിന്റെ പ്രശ്‌നങ്ങളുമായി പോരാടുകയാണ്. വലംകൈയ്യൻ പേസർ 2022 സെപ്റ്റംബറിന് ശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ല, ആ സമയപരിധിയിൽ 2022 ലെ നിർണായക ടി20 ലോകകപ്പ് പോലും നഷ്‌ടമായി.

 

LEAVE A REPLY

Please enter your comment!
Please enter your name here