മാരുതി വാഹന നിരയില്‍ ഗ്രാന്‍ഡ് വിറ്റാരക്ക് തൊട്ടുതാഴെയായിരിക്കും ഫ്രോങ്ക്‌സിന്റെ സ്ഥാനം. ഹാര്‍ട്ട്ടെക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമാണം. മാരുതി ഗ്രാന്‍ഡ് വിറ്റാരയുടേതിന് സമാനമാണ് മുൻവശം. ആധുനികത വിളിച്ചോതുന്ന സ്പ്ലിറ്റ് ഹെഡ്ലാമ്പ് ക്ലസ്റ്ററും ഫ്രണ്ട് റിയര്‍ ബമ്പറുകളും വിറ്റാരക്ക് സമാനമാണ്. പുതിയ ഡിസൈനിലുള്ള 17 ഇഞ്ച് അലോയ് വീലുകളും നല്‍കിയിട്ടുണ്ട്.
കണ്‍പുരികത്തിന്റെ ആകൃതിയിലുള്ള എല്‍.ഇ.ഡി ഡിആര്‍എല്ലുകളും ചങ്കി ബമ്പറുകളും ഗ്രാന്‍ഡ് വിറ്റാരയോട് രൂപസാദൃശ്യം നല്‍കുന്നു. 3995 എംഎം നീളവും 1550 എംഎം ഉയരവും 1765 എംഎം വീതിയുമുണ്ട്. ഇത് ബലേനോയുടെ അളവുകള്‍ക്ക് സമാനമാണ്. പിന്നില്‍ റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍ ലാമ്പുകളും ചെറിയ ടെയില്‍ഗേറ്റും വരും.
ഇന്റീരിയർ
ഫ്രോങ്ക്‌സ് ക്യാബിന്‍ ബലേനോക്ക് സമാനമാണ്. പ്രീമിയം ലുക്കിനൊപ്പം ഉപകാരപ്രദമായ നിരവധി സവിശേഷകതകളും വാഹനത്തില്‍ മാരുതി സജ്ജീകരിച്ചിരിക്കുന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണക്കുന്ന ഫേ്‌ലാട്ടിംഗ്ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മൗണ്ടഡ് കണ്‍ട്രോള്‍ സഹിതമുളള സ്റ്റിയറിങ് വീല്‍ എന്നിവ പ്രതേയകതകളാണ്.
360-ഡിഗ്രി ക്യാമറ സിസ്റ്റം, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ഇലക്ട്രിക് സണ്‍റൂഫ്, ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകള്‍, സ്മാര്‍ട്‌പ്ലേ പ്രോ+ ഇന്റര്‍ഫേസ്, 6 എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, ലേയേര്‍ഡ് ഡാഷ്ബോര്‍ഡ്, ഇലക്ട്രോണിക് എയ്ഡുകളുടെയും സുരക്ഷാ ഫീച്ചറുകളുടെയും ഒരു സ്യൂട്ട് എന്നിവയും ഫീച്ചറുകളുടെ പട്ടികയിൽെപ്പടും.
ഫ്രോങ്ക്സ് മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ വില്‍പ്പനക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബലേനോയെ പോലെ തന്നെ നെക്‌സ ഔട്ട്‌ലെറ്റുകള്‍ വഴിയാകും വില്‍പ്പന.