മുസ്ലീങ്ങളുടെ മൂന്നാമത്തെ പുണ്യസ്ഥലത്ത് അവകാശവാദവുമായി ഇസ്രയേല്‍; അല്‍ അഖ്‌സയില്‍ സായുധ സേനയോടെ മന്ത്രി പ്രവേശിച്ചു; അപലപിച്ച് ഇസ്ലാമിക രാജ്യങ്ങള്‍

0
208

ബെന്യമിന്‍ നെതന്യാഹു സര്‍ക്കാര്‍ ഇസ്രയേലില്‍ അധികാരം ഏറ്റെടുത്ത് ഒരാഴ്ച്ച പിന്നിടുന്നതിന് മുമ്പ് സുരക്ഷാ സേനയുടെ അകമ്പടിയോടെ മന്ത്രി ഇതാമര്‍ ബെന്‍ വിര്‍ അല്‍ അഖ്സ പള്ളിവളപ്പില്‍ പ്രവേശിച്ചു. സര്‍ക്കാരിലെ തീവ്രദേശീയവാദി കക്ഷിനേതാവും സുരക്ഷാവകുപ്പു മന്ത്രിയുമായ ഇതാമറിന്റെ നീക്കത്തിനെതിരെ പലസ്തീന്‍ രംഗത്തെത്തി. മുസ്ലീങ്ങളുടെ മൂന്നാമത്തെ പുണ്യസ്ഥലമായ അല്‍ അഖ്‌സ. ഇവിടെ അരമണിക്കൂറോളം മന്ത്രി ഇതാമര്‍ തങ്ങി. ഇതിന്റെ ദൃശ്യങ്ങളും വീഡിയോകളും അദേഹം തന്നെ പുറത്തുവിട്ടു. ഇതാണ് പലസ്തീനെ പ്രകോപിച്ചിരിക്കുന്നത്. ഇതാമറിന്റെ സന്ദര്‍ശം ം പ്രകോപനം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് പലസ്തീനിലെ മതനേതാക്കളും പ്രതികരിച്ചിട്ടുണ്ട്.

പലസ്തീന് പിന്നാലെ മന്ത്രിയുടെ സന്ദര്‍ശനത്തെ സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ജോര്‍ദാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളും അപലപിച്ചു. എന്നാല്‍, ഇത് ജൂതരുടെ സ്ഥലമാണെന്നാണ് ഇസ്രയേലിന്റെ വാദം.

മുസ്ലിംകള്‍ക്കും ജൂതര്‍ക്കും ഒരുപോലെ പുണ്യസ്ഥലമായ ഓള്‍ഡ് സിറ്റിയിലാണ് അല്‍ അഖ്‌സ സ്ഥിതി ചെയ്യുന്നത്. വിശുദ്ധപ്രദേശത്തു ജൂതര്‍ക്കു കൂടുതല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവകാശം വേണമെന്ന നിലപാടുകാരനാണു ഇതാമര്‍ ബെന്‍ ഗിര്‍. പള്ളിയുമായി ബന്ധപ്പെട്ടു പലസ്തീന്‍കാരും ഇസ്രയേല്‍ സുരക്ഷാസേനയുമായി ഇടയ്ക്കിടെ സംഘര്‍ഷം ഉണ്ടാകാറുള്ളതാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഓള്‍ഡ് സിറ്റിയില്‍ കൂടുതല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇസ്രയേല്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇതാമര്‍ ബെന്‍ വിറിന്റെ സന്ദര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here