ഹജ്ജ്: ഇഖാമക്ക് ദുൽഹജ്ജ് വരെ കാലാവധിയുണ്ടാവണം

0
153

ജിദ്ദ: സൗദിയിൽനിന്ന്, ഹജ്ജ് നിർവഹിക്കാൻ അപേക്ഷിക്കുന്നവരുടെ ദേശീയ തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ ഇഖാമ കാലാവധിയുള്ളതായിരിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ട്വിറ്ററിലെ ഒരാളുടെ അന്വേഷണത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തിരിച്ചറിയൽ കാർഡിന് കാലാവധിയുണ്ടാവണമെന്നത് ഹജ്ജ് അപേക്ഷ നൽകുന്നതിനുള്ള പ്രധാന വ്യവസ്ഥയാണ്. ഹജ്ജ് മാസമായ ദുൽഹജ്ജ് അവസാനം വരെയെങ്കിലും കാലാവധിയുണ്ടായിരിക്കണം. പ്രധാന അപേക്ഷകനും കൂടെയുള്ള ആളുകൾക്കും ഇത് ബാധകമാണെന്നും മന്ത്രാലയം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here