ഐഫോൺ 14 വീണ്ടും വമ്പൻ വിലക്കുറവിൽ!

0
474

മുംബൈ: ഐഫോണിന് വമ്പൻ ഓഫറുമായി വീണ്ടും ഫ്‌ളിപ്കാർട്ട്. ന്യൂഇയർ സെയിലിന്റെ ഭാഗമായാണ് കമ്പനി ഏറ്റവും അവസാനം പുറത്തിറങ്ങിയ shoppingmode ഐഫോൺ 14 അടക്കം വൻ വിലക്കുറവിൽ വിപണിയിലെത്തിക്കുന്നത്. shoppingmode ഐഫോൺ 14ഉം ഐഫോൺ 14 പ്ലസും 60,990 രൂപയ്ക്ക് ലഭിക്കുമെന്നാണ് ‘ടെക് ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നത്.

ഫോണിന്റെ സ്‌റ്റോറേജ്, നിറവ്യത്യാസങ്ങൾക്കനുസരിച്ച് വിലയിലും മാറ്റമുണ്ടാകും. ചുവപ്പ് നിറത്തിലുള്ള 256 ജി.ബി സ്‌റ്റോറേജുള്ള ഐഫോൺ 14ന് നിലവിൽ 89,900 രൂപയാണ് വിപണിവില. ഇത് ആറു ശതമാനം വിലക്കുറവിൽ 83,990 രൂപയ്ക്ക് ലഭിക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

എക്‌സ്‌ചേഞ്ച് ഓഫറുകൾ ഉപയോഗിച്ചാൽ ഇനിയും വില കുറയും. ഈ ഓഫർ വഴി 23,000 രൂപ വരെ വിലയിൽ ലാഭിക്കാം. ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ഓഫറും അടക്കമാണ് ഐഫോൺ 14 60,990 രൂപയ്ക്ക് ലഭിക്കുക.

പർപ്പിൾ നിറത്തിലുള്ള 128 ജി.ബി സ്റ്റോറേജ് ഐഫോൺ 14 പ്ലസിന് 89,900 രൂപയാണ് വില. ആറു ശതമാനം ഡിസ്‌കൗണ്ടിൽ ഫോൺ 83,990 രൂപയ്ക്ക് ലഭിക്കും. 23,000 എക്‌സ്‌ചേഞ്ച് ഓഫർ കൂടി ചേർന്നാൽ ഐഫോൺ 14 പ്ലസും 60,990 രൂപയ്ക്ക് സ്വന്തമാക്കാം.

അതേസമയം, ന്യൂഇയർ സെയിൽ എന്ന് ആരംഭിക്കുമെന്ന് വ്യക്തമല്ല. ഓഫർ വിശദാംശങ്ങളും കാലാവധിയുടെ വിവരങ്ങളും പുറത്തുവരാനിരിക്കുന്നേയുള്ളൂ. നേരത്തെ, ദീപാവലി സീസണിൽ ഫ്‌ളിപ്കാർട്ടിൽ 49,999 രൂപയ്ക്ക് shoppingmode ഐഫോൺ 13 ലഭ്യമായിരുന്നു. വിവിധ ഡിസ്‌കൗണ്ടുകളും ഓഫറുകളും ഉപയോഗപ്പെടുത്തി 20,000 രൂപയുടെ ഡിസ്‌കൗണ്ടാണ് കമ്പനി നൽകിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here