2023 ഏകദിന ലോകകപ്പ്: ഇന്ത്യയുടെ 20 അംഗ ചുരുക്കപ്പട്ടികയായി!

0
475

2022ല്‍ ഏഷ്യാ കപ്പും ടി20 ലോകകപ്പുമെല്ലാം നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് 2023ലെ ഏകദിന ലോകകപ്പാണ് ഇനി മുന്നിലുള്ള കിരീട പ്രതീക്ഷ. മുന്‍ ടൂര്‍ണമെന്റുകളില്‍ ഉണ്ടായ പോരായ്മകള്‍ പരിഹരിച്ച് ശക്തമായ ഒരു തിരിച്ചുവരവിന് ഇന്ത്യ ശ്രമിക്കുന്നത്. 2023ലെ ഏകദിന ലോകകപ്പിന് മുന്നൊരുക്കമെന്ന നിലയില്‍ 20 താരങ്ങളുടെ ചുരുക്കപ്പട്ടിക ബിസിസിഐ തയ്യാറാക്കിയിട്ടുണ്ടെന്ന് വേണം മനസിലാക്കാന്‍.

നായകന്‍ രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെയാണ് ഓപ്പണിംഗിലേക്ക് പരിഗണിക്കുന്നത്. ഇതില്‍ രോഹിത്ത് നായകനെന്ന നിലയില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മധ്യനിരയിലേക്കും പരിഗണിക്കാമെന്നത് കെ.എല്‍ രാഹുലിനും പ്രതീക്ഷ നല്‍കുന്നു.

ടോപ് ഓര്‍ഡറില്‍ വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരാണ് ഉള്ളത്. ഇതില്‍ പന്തിന്റെ കാര്യം ഫിറ്റ്‌നസിനെ ആശ്രയിച്ചിരിക്കും. അതിനാല്‍ത്തന്നെ സഞ്ജു സാംസണെ പൂര്‍ണമായും തള്ളിക്കളയാന്‍ ഇന്ത്യയ്ക്കാവില്ല. ആദ്യ 20തില്‍ താരം ഉണ്ടെന്നാണ് കരുതേണ്ടത്.

ഹാര്‍ദ്ദിക് പാണ്ഡ്യ, ദീപക് ചഹാര്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജക്കൊപ്പം വാഷിംഗ്ടണ്‍ സുന്ദറിനും ആര്‍ അശ്വിനും അവസരം ലഭിച്ചേക്കും. ഇതില്‍ അശ്വിന്‍-സുന്ദര്‍ എന്നിവരിലാര് അന്തിമ പട്ടികയില്‍ ഇടം പിടിക്കുമെന്നതാണ് അറിയേണ്ടത്.

സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി ഗകുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലുമാവും. ജസ്പ്രീത് ബുംറയാണ് പേസ് നിരയുടെ നട്ടെല്ല്. ബുംറക്കൊപ്പം മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക് എന്നിവര്‍ പരിഗണിക്കപ്പെടുമെന്നാണ് സൂചന. അര്‍ഷദീപ് സിംഗിനെയും ഭുവനേശ്വര്‍ കുമാറിനെയും ഏകദിന ലോകകപ്പില്‍ നിന്ന് തഴയാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here