ഇമാം ശാഫി അക്കാദമി സനദ്‌ദാന സമ്മേളനം രണ്ടിന് തുടങ്ങും

0
146

കുമ്പള : ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയുടെ സനദ്‌ദാന സമ്മേളനം ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളിലായി നടക്കും. വ്യാഴാഴ്ച ഒൻപതിന് പതാക ഉയർത്തും. ഖത്മുൽ ഖുർആൻ പ്രാർഥന കെ.എസ്. ജാഫർ സ്വാദിഖ് തങ്ങൾ നിർവഹിക്കും. എം.ടി. അബ്ദുള്ള മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ഷീ കാമ്പസിലെ വിദ്യാർഥിനികൾക്ക് സനദ് നൽകും. ഏഴിന് മജ്‌ലിസുന്നൂർ ആത്മീയസംഗമം നടക്കും.

വെള്ളിയാഴ്ച മൂന്നിന് പ്രാസ്ഥാനിക സമ്മേളനം അബ്ദുൾ സലാം ദാരിമി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ ഒൻപതിന് കുടുംബസംഗമം നടക്കും. ഉച്ചയ്ക്ക് മൂന്നിന് പ്രവാസിസംഗമം യു.ടി. ഖാദർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് മാതാപിതാക്കൾക്കുള്ള പ്രത്യേക ആദരം നടക്കും. അഞ്ചിന് സമാപന സനദ്‌ദാന സമ്മേളനം ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ഡോ. ഹാജി ഇസ്സുദ്ദീൻ മുഹമ്മദ് അധ്യക്ഷനാവും. കെ. ആലിക്കുട്ടി മുസ്‌ലിയാർ സനദ്‌ദാന പ്രഭാഷണം നടത്തുമെന്നും സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. കെ.എൽ. അബ്ദുൾ ഖാദർ അൽ ഖാസിമി, ബി.കെ. അബ്ദുൾ ഖാദർ അൽ ഖാസിമി, മൂസ ഹാജി, സുബൈർ നിസാമി, അലി ദാരിമി, അബ്ദു റഹ്മാൻ ഹൈതമി, സാലൂദ് നിസാമി, സലാം വാഫി അശ്അരി എന്നിവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here