അജ്മീർ ദർ​ഗയിൽ ഒരുവിഭാ​ഗത്തിന്റെ മുദ്രാവാക്യം വിളി, തീര്‍ഥാടകര്‍ തമ്മില്‍ സംഘർഷം

0
302

ജയ്പൂർ: അജ്മീർ ദർ​ഗയിൽ സംഘർഷം. തിങ്കളാഴ്ചയാണ് ഒരുവിഭാ​ഗവും ദർ​ഗയിലെ സുരക്ഷാ ചുമതലയുള്ള വിഭാ​ഗവും ഏറ്റുമുട്ടിയത്. സൂഫി ഖ്വാജ മൊയ്നുദ്ദീൻ ചിസ്തിയുടെ ഉറൂസിൽ ബറേൽവി വിഭാ​ഗം പങ്കെടുത്തതാണ് തർക്കത്തിന് കാരണം. ഉറൂസിൽ പങ്കെടുത്ത ഇവർ ബറേൽവി വിഭാ​ഗത്തിനായി മുദ്രാവാക്യം മുഴക്കി. ഇതോടെ ദർ​ഗയുടെ ചുമതല വഹിക്കുന്ന വിഭാ​ഗം ഇവർക്കെതിരെ രം​ഗത്തെത്തുകയും തർക്കം അടിയിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.

പൊലീസെത്തിയാണ് സ്ഥിതി​ഗതികൾ നിയന്ത്രിച്ചത്. സംഭവം അന്വേഷിക്കുമെന്ന് ദർ​ഗ അഡ്മിനിസ്ട്രേഷൻ അധികൃതർ അറിയിച്ചു. ബറേൽവി വിഭാ​ഗത്തിനായി മുദ്രാവാക്യം മുഴക്കിയവർ കയ്യാങ്കളിക്കിടെ രക്ഷപ്പെട്ടു. ഔദ്യോ​ഗികമായി പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here