യാത്രയ്ക്കായി ട്രെയിൻ തിരഞ്ഞെടുക്കുന്നവരാണോ നിങ്ങൾ? ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം അത് ക്യാൻസൽ ചെയ്യേണ്ട അവസരങ്ങളിൽ എത്ര രൂപ തിരികെ ലഭിക്കും? ട്രെയിൻ ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ ഇന്ത്യൻ റെയിൽവേ കുറച്ച് തുക കുറയ്ക്കുന്നു. പലപ്പോഴും ഈ തുക വ്യത്യാസപ്പെട്ടിരിക്കും. എന്താണെന്നത് ടിക്കറ്റ് റദ്ദാക്കുന്ന സമയത്തെ അടിസ്ഥാനമാക്കി കിഴിവ് തുക വ്യത്യാസപ്പെടുന്നതിനാലാണ് അങ്ങനെ സംഭവിക്കുന്നത്.
ടിക്കറ്റ് റദ്ദാക്കുമ്പോൾ എത്ര തുക റെയിൽവേ ഈടാക്കുമെന്ന് അറിയാം. ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് റദ്ദാക്കൽ റീഫണ്ട് നിയമങ്ങളെക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ.
1. സ്ഥിരീകരിച്ച ടിക്കറ്റുകൾ ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുൻപ് റദ്ദാക്കിയാൽ
എസി ഫസ്റ്റ്/എക്‌സിക്യുട്ടീവ് ക്ലാസ് യാത്രക്കാരന് 240 രൂപ
എസി 2-ടയർ/ ഫസ്റ്റ് ക്ലാസിന് 200 രൂപ
എസി 3-ടയർ/എസി ചെയർ കാറിന് 180 രൂപ
എസി-3 ഇക്കോണമി സെക്കൻഡ് ക്ലാസിന് 60 രൂപ
2. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിൽ താഴെയും 12 മണിക്കൂർ മുമ്പും ഒരു യാത്രക്കാരൻ സ്ഥിരീകരിച്ച ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ
ഇത്തരമൊരു സാഹചര്യത്തിൽ, റദ്ദാക്കൽ നിരക്കുകൾ അടച്ച മൊത്തം തുകയുടെ 25 ശതമാനം ആയിരിക്കും.
3. ട്രെയിൻ പുറപ്പെടുന്നതിന് 12 മണിക്കൂറിൽ താഴെയും 4 മണിക്കൂർ മുമ്പും സ്ഥിരീകരിച്ച ടിക്കറ്റുകൾ റദ്ദാക്കുകയാണെങ്കിൽ
ഈ സാഹചര്യത്തിൽ, ക്യാൻസലേഷൻ ചാർജുകൾ അടച്ച മൊത്തം തുകയുടെ 50 ശതമാനം ആയിരിക്കും,
4. ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്പ് ടിക്കറ്റ് ദ്ദാക്കുകയാണെങ്കിൽ അല്ലെങ്കിൽ RAC/വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ റദ്ദാക്കുകയാണെങ്കിൽ, അത്തരമൊരു സാഹചര്യത്തിൽ ഒരാൾക്ക് ക്ലർക്കേജ് ചാർജ് കുറച്ചതിന് ശേഷം മുഴുവൻ റീഫണ്ടും നൽകും