രഞ്ജി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ; റെക്കോർഡ് പട്ടികയിൽ പൃഥ്വി ഷാ

0
732

രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുകളുടെ പട്ടികയിൽ മുംബൈ താരം പൃഥ്വി ഷായും. എലീ ഗ്രൂപ്പ് ബിയിൽ അസമിനെതിരെ 379 റൺസ് നേടി പുറത്തായ പൃഥ്വി ഷാ ഈ പട്ടികയിൽ രണ്ടാമതെത്തി. താരം റിയാൻ പരഗിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. 1948-49 സീസണിൽ മഹാരാഷ്ട്രക്കായി കത്തിയവാറിനെതിരെ ഭാനുസാഹെബ് ബാബാസഹേബ് നിംബൽകർ നേടിയ 443 നോട്ടൗട്ട് ആണ് പട്ടികയിൽ ഒന്നാമത്.

383 പന്തുകളിൽ നിന്നാണ് ഷാ 379 റൺസ് നേടിയത്. ആകെ 49 ബൗണ്ടറികളും 4 സിക്സറുകളും പൃഥ്വിയുടെ ഇന്നിംഗ്സിൽ പെടുന്നു. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ അജിങ്ക്യ രഹാനെക്കൊപ്പം 401 റൺസിൻ്റെ മാമത്ത് കൂട്ടുകെട്ടിലും പൃഥ്വി പങ്കാളി ആയി. ഇന്നിംഗ്സിനിടെ ഒരു മുംബൈ ബാറ്ററുടെ ഏറ്റവും ഉയർന്ന രഞ്ജി സ്കോറും ഷാ സ്വന്തം പേരിലാക്കി. 1990-91 സീസണിൽ സഞ്ജയ് മഞ്ജരേക്കർ നേടിയ 377 ആണ് താരം പഴങ്കഥയാക്കിയത്.

പൃഥ്വിയുടെയും രഹാനെയുടെയും മികവിൽ മുംബൈ അസമിനെതിരെ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 615 റൺസ് നേടിയിട്ടുണ്ട്. രഹാനെ (145) ക്രീസിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here