50 കോടിയുടെ വീട്, കോഹ്‌ലി കൊടുത്തത് ഔഡി കാർ; രാഹുലിന് കിട്ടിയ വിവാഹ സമ്മാനങ്ങൾ ഇങ്ങനെ

0
525

പുനെ: ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലിനും ബോളിവുഡ് താരം അതിയ ഷെട്ടിക്കും വിവാഹത്തിന് ലഭിച്ചത് കോടികൾ വിലവരുന്ന സമ്മാനങ്ങൾ. അതിയ ഷെട്ടിയുടെ പിതാവ് ബോളിവുഡ് താരം സുനിൽ ഷെട്ടി വധൂവരന്മാർക്ക് സമ്മാനമായി നൽകിയത് 50 കോടി വില വരുന്ന വീടാണ്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ 1.64 കോടി വിലവരുന്ന ഔഡി കാറും നടൻ ജാക്കി ഷെറോഫ് 30 ലക്ഷം വിലവരുന്ന വാച്ചും സമ്മാനമായി നൽകി.

നടൻ അർജുൻ കപൂർ 1.5 കോടി വിലവരുന്ന ഡൈമണ്ട് നെക്‌ലെസാണ് സമ്മാനമായി നൽകിയത്. ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി 2.17 കോടി വിലവരുന്ന ഔഡി കാറും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ധോനി 80 ലക്ഷം രൂപ വിലവരുന്ന കവാസാക്കി നിൻജ ബൈക്കുമാണ് സമ്മാനമായി നൽകിയത്.

അതേസമയം, സുനിൽ ഷെട്ടിയുടെ ഖണ്ഡാലയിലെ ഫാംഹൗസിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രാഹുലും അഥിയയും വിവാഹിതരായത്. ഒരു വർഷം മുൻപാണ് ഇരുവരും ബന്ധം പരസ്യമാക്കിയത്. അതിനു പിന്നാലെ പൊതുപരിപാടികളിലും മറ്റും ഇരുവരും ഒരുമിച്ചെത്താൻ തുടങ്ങി.

ഒന്നിച്ച് അവധി ആഘോഷിച്ചതിന്റെ നിരവധി ചിത്രങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇത്തവണത്ത ഐപിഎൽ സീസണ് ശേഷം പ്രത്യേക വിവാഹ വിരുന്ന് നടത്തുമെന്ന് ഇരുവരുടേയും കുടുംബം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here